ഐഎസ്എഫ്് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Monday, April 7, 2014 6:57 AM IST
റിയാദ്: പതിനാറാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യതകളും പ്രസക്തിയും അവലോകനം ചെയ്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി.

അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ ഭയത്തില്‍ നിന്നു മോചനം, വിശപ്പില്‍ നിന്നു മോചനം എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളത്തിലെ 20 സീറ്റുകളിലും മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി എന്‍.യു അബ്ദുള്‍സലാമിനെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ യോഗം അപലപിച്ചു. അക്രമംകൊണ്ട് പ്രതികരണശേഷി നഷ്ടപ്പെടുത്താമെന്ന വ്യാമോഹമാണ് ചിലരെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്. മണ്ഡലത്തില്‍ പരാജയ ഭീതിയുള്ള ഐക്യമുന്നണി ഉന്മൂലന രാഷ്ട്രീയം പയറ്റുകയാണ്്. ഐഎസ്എഫ്് കേരള ചാപ്റ്റര്‍ അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ഭരണാധികാരികള്‍ ജനക്ഷേമ പദ്ധതികളില്‍ നിന്നുമാറി കുത്തകകളുടെ ദല്ലാളുമാരായി മാറിയിരിക്കുകയാണ്.

പൊതുഖജനാവിന്റെ ഭൂരിഭാഗവും സബ്സിഡിയും മറ്റു ആനുകൂല്യങ്ങളുമായി കുത്തകകള്‍ കൊള്ളയടിക്കുമ്പോള്‍ പൊതുജനക്ഷേമം അവകാശപ്പെടാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ യുപിഎക്കുള്ളത്. ഈ സാഹചര്യത്തിലാണ് മോഡിപ്പേടി സൃഷ്ടിച്ചു വോട്ടുതട്ടാന്‍ വലതുപക്ഷം ശ്രമിക്കുന്നത്. കേരളത്തില്‍ വലത്-ഇടതു കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് ഐഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കോയ ഫറോഖ് അഭിപ്രായപ്പെട്ടു. ഫാസിസ്റ് ശക്തികളുമായി വേദി പങ്കിടുന്നവര്‍ മോഡിഭയം സൃഷ്ടിക്കുന്നതിന്റെ ധാര്‍മികത മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ലക്ഷ്യവും പ്രാവസിക്ഷേമവുമായി ബന്ധപ്പെട്ട് സംഘടന നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മപദ്ധതികളും ഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയംഗം ഹാരിസ് വാവാട് വിശദീകരിച്ചു. പല രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രവാസി സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്െടങ്കിലും അമിതമായ രാഷ്ട്രീയവിധേയത്വം പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍നിന്നും അവരെ പിന്തിരിപ്പിക്കുകയാണ്. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തതും നിതാഖാത്തുമൂലം ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണനയും പ്രവാസി സംഘടനകളുടെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന്് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സെക്രട്ടറി മുയിനുദ്ദീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍.എന്‍ അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍