സിഡ്നിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
Monday, April 7, 2014 6:56 AM IST
സിഡ്നി: സിഡ്നി മലയാളി കത്തോലിക്ക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഭക്തിപൂര്‍വം ആചരിക്കുന്നു. ഓശാന ഞായര്‍, പെസഹവ്യാഴം, ദുഃഖവെള്ളി, ഉയിര്‍പ്പ് ഞായര്‍ എന്നീ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.

ഓശാന തിരുനാള്‍ : ഏപ്രില്‍ 13ന് (ഞായര്‍) വൈകിട്ട് അഞ്ചിന് മൂര്‍ബാങ്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ (231 ചലംയൃശറഴല ൃീമറ, ങീീൃയമിസ) വിശുദ്ധ കുര്‍ബാനയും കുരുത്തോല പ്രദക്ഷിണവും ഉണ്ടായിരിക്കും.

അന്നേ ദിവസം നാലു മുതല്‍ കുമ്പസാരിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും. റവ. ഫാ. അഗസ്റിന്‍ തറപ്പേല്‍, റവ. ഫാ. ഗബ്രിയേല്‍ മാളിയേക്കല്‍, റവ. ഫാ. ജോഷി പറപ്പുള്ളി എന്നിവര്‍ കാര്‍മികരായിരിക്കും.

പെസഹതിരുനാള്‍: ഏപ്രില്‍ 17ന് (വ്യാഴം) വൈകുന്നേരം ഏഴിന് ഹിഞ്ചിന്‍ബ്രൂക് ഗുഡ് സമരിറ്റന്‍ കോളജ് ഓഡിറ്റോറിയത്തില്‍ (401 ഒീഃീിുമൃസ ൃീമറ ഒശിരവശിയൃീീസ) നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷക്കും വി. കുര്‍ബാനക്കും മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ദുഃഖവെള്ളിയാചരണം: ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ഉപവിപ്രവര്‍ത്തനങ്ങളുടെയും ദിനമായ ദുഃഖവെള്ളി ഏപ്രില്‍ 18ന് രാവിലെ പതിനൊന്നിന് മല്‍ഗോവ തീര്‍ഥാടന കേന്ദ്രത്തില്‍ (230 എമശൃഹശഴവ ൃീമറ ങൌഹഴീമ) ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കും. പീഡാനുഭവ ചരിത്രവായന, വചനശുശ്രൂഷ, പ്രസംഗം, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശിന്റെവഴി പ്രാര്‍ഥന എന്നീ തിരുക്കര്‍മ്മങ്ങളാണ് ഇവിടെ അനുഷ്ട്ടിക്കപ്പെടുക. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം മല്‍ഗോവ അടിവാരത്തുനിന്നും ചാപ്പലിലേക്ക് കുരിശിന്റെവഴി ആരംഭിക്കും. കുരിശുമരണത്തിന്റെ പൊതുവായ ദൃശ്യാവിഷ്കാരവും ഇവിടെ അവതരിപ്പിക്കും. കുരിശിന്റെവഴിക്കും രൂപം മുത്തലിനും ശേഷം എല്ലാവരും സ്നേഹവിരുന്നില്‍ പങ്കുചേരും. റവ. ഫാ. ജോസഫ് കാച്ചപ്പിള്ളി, റവ. ഫാ. ജോഷി പറപ്പുള്ളി എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഉയിര്‍പ്പ് തിരുനാള്‍ : ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഉഥാനത്തിരുനാള്‍ ഏറ്റവും വിശ്വാസത്തോടും ഭക്തിയോടുംകൂടി കൊണ്ടാടുന്നു.

ഏപ്രില്‍ 19ന് (ശനി) പത്തിന് മൂര്‍ബാങ്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ സമുചിതമായി ആചരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കും ഉഥാനത്തിരുനാള്‍ ആഘോഷങ്ങള്‍ക്കും ശേഷം കേക്ക് മുറിച്ച് പിറവിത്തിരുനാളിന്റെ സന്തോഷത്തില്‍ എല്ലാവരും പങ്കാളികളാവും. റവ. ഫാ. ജോഷി പറപ്പുള്ളിയുടെ മുഖ്യകാര്‍മികത്വത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍.

റിപ്പോര്‍ട്ട്: ടോമി വര്‍ഗീസ് മംഗലത്തില്‍