വിമന്‍സ് ഫ്രട്ടേണിറ്റി ഫോറം 'വനിത മുന്നേറ്റ സംഗമം' നടത്തി
Monday, April 7, 2014 6:55 AM IST
കുവൈറ്റ് സിറ്റി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പീഡാനമനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രവാസി വനിതാസംഘടനകള്‍ മുന്നോട്ടു വരണമെന്ന് വിമന്‍സ് ഫ്രട്ടേണിറ്റി ഫോറം സംഘടിപ്പിച്ച വനിതാ മുന്നേറ്റ സംഗമം ആവശ്യപ്പെട്ടു.

കുവൈറ്റ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കേരള ഘടകം പ്രസിഡന്റ് അബ്ദുസമദ് സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ സമ്പൂര്‍ണ പുരോഗതിക്ക് വനിതാ ശാക്തീകരണവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നടന്ന 'പ്രവാസം: സ്ത്രീകളുടെ ഇടം' സെമിനാറില്‍ വിവിധ വനിതാ പ്രതിനിധികള്‍ സംബന്ധിച്ചു. നസീം അസീസ് വിഷയം അവതരിപ്പിച്ചു. വിദ്യാഭ്യാസ സാമ്പത്തിക തൊഴില്‍ മേഖലകളില്‍ വനിതകളുടെ കഴിവുകള്‍ പൂര്‍ണമായി വിനിയോഗിക്കാനുള്ള അവസരമുണ്ടാകണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക മേഖല ഉള്‍പ്പെടെയുള്ള തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ചൂഷണങ്ങള്‍ തടയുന്നതിന് പ്രവാസി സംഘടനകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. 'മലയാളം കുവൈറ്റ്' ട്രഷറര്‍ ലിസി കുര്യാക്കോ

സ് മുഖ്യാതിഥിയായിരുന്നു. പ്രവാസ ലോകത്തും സ്ത്രീകളുടെ മുന്നേറ്റം അനിവാര്യമാണ്. വനിതാ ശാക്തീകരണ പാതയില്‍ വിമന്‍സ് ഫ്രട്ടേണിറ്റി ഫോറം നടത്തുന്ന പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും അവര്‍ പറഞ്ഞു.

കുവൈറ്റ് ഇന്ത്യ വിമന്‍സ് ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ് നാദിയ ശിഹാബ് അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ പ്രവാചകന്‍ വിഷയം വാഹിദ് മൌലവി അവതരിപ്പിച്ചു. നാജിത അബ്ദുള്‍ അസീസ്, സീനത്ത് മുഹമ്മദലി പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്