കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളും ഉയിര്‍പ്പുപെരുന്നാളും
Monday, April 7, 2014 6:54 AM IST
പ്രസ്റണ്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്കും ഉയിര്‍പ്പു പെരുന്നാളിന്റെ ശുശ്രൂഷകള്‍ക്കും ഞല്.എൃ.ഠവീാമ ജ. ദമരവമൃശമവ(ജൃശിരശുമഹ ടലരൃലമ്യൃേ ീള ഒ.ഒ.ഇമവീേഹശരമലേ ീള വേല ഋമ) കാര്‍മികത്വം വഹിക്കും. ശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഹാപ്പി ജേക്കപ്പും സെക്രട്ടറി പ്രിന്‍സ് കെ. തങ്കച്ചനും അറിയിച്ചു.

ശുശ്രൂഷക്രമങ്ങള്‍:

ഏപ്രില്‍ 13ന് (ഞായര്‍) രാവിലെ 10.30 ന് ഓശാന പെരുന്നാള്‍

ഏപ്രില്‍ 16ന് (ബുധന്‍) വൈകുന്നേരം 6.30 ന് പെസഹാ പെരുന്നാള്‍

ഏപ്രില്‍ 18ന് (ദുഃഖവെള്ളി) രാവിലെ ഒമ്പതിന് ശുശ്രൂഷകള്‍ ആരംഭിക്കും

ഏപ്രില്‍ 19ന് (ശനി) രാവിലെ 8.30 ന് വി. കുര്‍ബാന (സകല വാങ്ങിപോയവരുടെയും ഓര്‍മ്മ). വൈകുന്നേരം 6.30ന് ഉയിര്‍പ്പു പെരുന്നാള്‍

1. ഓശാനപെരുന്നാളിനാവശ്യമായ പൂക്കള്‍ നേരത്തെതന്നെ പള്ളിയില്‍ എത്തിക്കേണ്ടതാണ്.

2. പെസഹാപെരുന്നാളിനുള്ള അപ്പവും പാലും ഭവനങ്ങളില്‍നിന്നും കൊണ്ടുവരേണ്ടതാണ്.

3. 16ന് (ബുധന്‍) അഞ്ചു മുതല്‍ വി. കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും.

4. കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകളുടെ നടത്തിപ്പിലേക്കുള്ള സംഭാവനകള്‍ നേരത്തെതന്നെ ചുമതലക്കാരെ ഏല്‍പ്പിച്ച് രസീത് വാങ്ങേതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി സെക്രട്ടറിയുമായി ബന്ധപ്പെടുക-07916055587