രണ്ടാം ശനിയാഴ്ച യൂത്ത് മിനിസ്ട്രി ഏപ്രില്‍ എട്ടിന്
Monday, April 7, 2014 6:51 AM IST
ലണ്ടന്‍: ക്രൈസ്തവ വിശ്വാസത്തിന്റെ പ്രഘോഷണം ആവേശത്തോടെ മനസിലേറ്റി യുവജനങ്ങള്‍ക്കായി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ രാവിലെ എട്ടിന് പ്രത്യേക ധ്യാനം ആരംഭിക്കും. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്താല്‍ സമ്പുഷ്ടമായ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ വചനാഭിഷേകത്താല്‍ യുവജനങ്ങള്‍ കൂടുതലായി ജ്വലിക്കുന്നതിനാണ് രാവിലെ എട്ടു മുതല്‍ യുവജനങ്ങള്‍ക്ക് മാത്രമായി പ്രത്യേകം ശുശ്രൂക്ഷ നടത്തുന്നത്.

ഇംഗ്ളീഷ് മാതൃഭാഷക്കാരുടെ എണ്ണം പ്രതി മാസം വര്‍ധിച്ചു വരുന്നതിനാല്‍ പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധ ഹാളില്‍ ഇംഗ്ളീഷിലും ആയിരിക്കും കണ്‍വന്‍ഷന്‍.

നാല്പതാം വെള്ളിയാഴ്ചയുടെ പിറ്റേ ദിവസം നടത്തപ്പടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മാന, ഫാ. ജേക്കബ് വെള്ളമരുതിങ്കല്‍ , ഫാ. ബ്രിട്ടോ അടക്കം നിരവധി വൈദികര്‍ ഏകദിന ധ്യാനത്തിന് നേതൃത്വം നല്‍കും.

ഇത്തവണ വിശ്വാസികള്‍ കൂടുതലായി എത്തപ്പെടുന്നതിനാല്‍ സഹായത്തിനു സെഹിയോന്‍ ടീമംഗങ്ങള്‍ സദാ സമയവും പ്രവര്‍ത്തന നിരതരായി ബഥേല്‍ സെന്ററില്‍ ഉണ്ടായിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം