അരങ്ങ് അവാര്‍ഡ് എം അഷ്റഫിന്
Monday, April 7, 2014 4:11 AM IST
ജിദ്ദ: ഗള്‍ഫ്മേഖലയിലെപ്രതിഭകളെആദരിക്കുന്നതിന്റെ ഭാഗമായിഅരങ്ങ്കലാസാഹിത്യവേദി, സ്കൈവേകാര്‍ഗോ കമ്പനിയുമായിസഹകരിച്ച്ഏര്‍പ്പെടുത്തിയഈ വര്‍ഷത്തെ 'അരങ്ങ്അവാര്‍ഡി'ന് പ്രശസ്തപത്രപ്രവര്‍ത്തകന്‍ എം. അഷ്റഫ് അര്‍ഹനായി. കാഷ് അവാര്‍ഡുംശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ കാല്‍ നൂററാണ്ടുകാലമായി പത്രപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ.് അടുത്ത മാസാവസാനം ജിദ്ദയില്‍ നടക്കുന്ന അരങ്ങ് കലാ സാഹിത്യവേദിയുടെ മുപ്പത്തിയൊന്നാം വാര്‍ഷികാഘോഷചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അരങ്ങ് സാഹിത്യവേദി കോര്‍ഡിനേറ്റര്‍ വി. ഉമര്‍, സ്കൈവേ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ വി. ഖാലിദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിററി പ്രഫ. ഇസ്മായില്‍ മരിതേരി, ജീസാന്‍ യൂനിവേഴ്സിറ്റി പ്രൊഫ. നാലകത്ത് മന്‍സൂര്‍,പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ഉസ്മാന്‍ ഇരുമ്പുഴി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വൈക്കം മുഹമ്മദ് ബഷീര്‍, ഷൌക്കത്തലി അരിപ്ര, അബു ഇരിങ്ങാട്ടിരി എന്നിവരാണ് ഇതിനു മുമ്പ് അരങ്ങ് സാഹിത്യ പുരസ്കാരം നേടിയ പ്രമുഖര്‍.

ഒന്നര പതിററാണ്ടായി സൌദി അറേബ്യയിലെ ജിദ്ദയില്‍ നിന്നിറങ്ങുന്ന മലയാളം ന്യൂസ് പത്രത്തില്‍ സബ്ബ് എഡിറററായി ജോലിചെയ്തുകൊണ്ടിരിക്കുന്ന അഷ്റഫ് പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയാണ്. കാസര്‍ഗോഡ് ഗവ. കോളേജില്‍നിന്നും എം എ ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടിയശേഷം മാധ്യമം ദിനപ്പത്രത്തില്‍ പത്തുവര്‍ഷക്കാലം സബ്ബ്എഡിറററായും റിപ്പോര്‍ട്ടറായും ജോലിചെയ്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങളും പ്രതിവാരക്കുറിപ്പുകളും എഴുതാറുള്ള അഷ്റഫിന്റെ മല്‍ബു എന്ന കഥാപാത്രം പ്രവാസികളുടെ മനസിന്റെ നേര്‍ കണ്ണാടിയാണ്. ഭാര്യ: മുംതാസ്. മക്കള്‍: അമീന്‍ അഷ്റഫ്, അജ്മല്‍ അഷ്റഫ്, അഫ്ര ഫാത്തിമ.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍