പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി
Monday, April 7, 2014 4:10 AM IST
പത്തനംതിട്ട റാന്നി സ്വദേശി പെറി ജോര്‍ജ്് (39) അസുഖത്തെത്തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ വെച്ച് നിര്യാതനായി. കുറച്ചു നാളായി ചികിത്സയിലായിരുന്നു. സിബി ജോര്‍ജാണ് ഭാര്യ. ആന്‍ഡ്രിയ, ആഷ്ലി എന്നിവര്‍ മക്കളാണ്. കുവൈറ്റിലെ എംബസിയുടെ ഔട്ട് സോര്‍സിംഗ് ഏജന്‍സിയായ ബി.എല്‍.എസ് ഫഹഹീല്‍ സെന്റര്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് സബ മോര്‍ച്ചറിയില്‍ പൊതു ദര്‍ശനത്തിനു വെയ്ക്കുന്നതും തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. വിശദാംശങ്ങള്‍ക്ക് 99284472 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍