ഷിക്കാഗോ കലാക്ഷേത്ര വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 13-ന്
Monday, April 7, 2014 4:10 AM IST
ഷിക്കാഗോ: ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 13-ന് ഞായറാഴ്ച ലെമന്റ് ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ (ഒശിറൌ ഠലാുഹല ീള ഏൃലമലൃേ ഇവശരമഴീ 10915 ഘലാീി ഞറ, ഘലാീി, കഘ 60439) വെച്ച് നടത്തുന്നതായിരിക്കും. ഉച്ചക്ക് രണ്ടിന് വിഷുക്കണിയോടെ ആരംഭിച്ച് വൈകുന്നേരം ആറിന് തനി കേരളീയ വിഷു സദ്യയോടെ അവസാനിക്കുന്ന ആഘോഷങ്ങളില്‍ കലാക്ഷേത്ര അംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന പഞ്ചവാദ്യവും ചെണ്ടമേളവും കൂടാതെ ഷിക്കാഗോയിലെ പ്രശസ്തരും പ്രഗല്‍ഭരും ആയവരുടെ നൃത്ത- ഗാന വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിന്റെ സംസ്ക്കാരവും പൈതൃകവും വിളിച്ചോതുന്ന വിവിധ കലാവിരുന്നുകള്‍ കൊണ്ട് ഷിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങളിലേക്ക് എല്ലാ സുഹൃത്തുക്കളേയും സംഘാടകര്‍ സസ്നേഹം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ രവശരമഴീസമഹമസവെലൃേമ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ ഏപ്രില്‍ 7 നു മുന്‍പ് ഞടഢജ അയച്ചു പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അജികുമാര്‍ ഭാസ്കരന്‍ 630 917 3499, വിജി പിള്ള 630 430 9669, ജയപ്രകാശ് ടി.വി 312 593 6259, ശ്രീദേവി രാം 703 349 9624, റോഷന്‍ രമണന്‍ 773 595 1212, അനൂപ് രവീന്ദ്രനാഥ് 847 873 5026. ജഹലമലെ ്ശശെ ൌ മ ംംം.രവശരമഴീസമഹമസവെലൃേമ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം