പാലക്കാട് സ്വദേശി യുകെയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Monday, April 7, 2014 4:10 AM IST
ലണ്ടന്‍: അഞ്ചുവര്‍ഷമായി യുകെയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി സന്തോഷ്കുമാര്‍ (52) ഹൃദയാഘാതംമൂലം ലണ്ടനിലെ യുസിഎച്ച് ആശുപത്രിയില്‍ നിര്യാതനായി. എസ്. ഹരിദാസിന്റെ കേരള ഗ്രൂപ്പ് റസ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു.

രമണിയാണ് സന്തോഷ്കുമാറിന്റെ ഭാര്യ. ഏകമകള്‍: ആറാംക്ളാസ് വിദ്യാര്‍ഥിനിയായ ഹരിത. സന്തോഷിന് ആറു സഹോദരങ്ങളാണുള്ളത്. അനുജന്‍ അനന്ദ്കുമാര്‍ ലണ്ടനില്‍ ജോലി ചെയ്യുന്നുണ്ട്.

സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍