സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം ഏപ്രില്‍ 11 മുതല്‍ 13 വരെ
Monday, April 7, 2014 4:08 AM IST
താമ്പാ: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഉത്ഥാനദിനമായ ഈസ്ററിന്റെ ആഘോഷങ്ങള്‍ക്കു മുന്നോടിയായി പെസഹാ നോമ്പുകാല ധ്യാനം താമ്പായിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഏപ്രില്‍ 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നതാണ്.

അമേരിക്കയിലും ഇന്ത്യയിലുമായി സുവിശേഷ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും, ന്യൂജേഴ്സിയിലെ ട്രെന്‍ഡന്‍ രൂപതയുടെ കീഴിലുള്ള രണ്ട് ഇടവകകളില്‍ വികാരിയിയി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന റവ.ഫാ. സന്തോഷ് കെ. ജോര്‍ജ് ഒ.എസ്.എസ്.ടിയുടെ നേതൃത്വത്തിലാണ് പെസഹാ ധ്യാനം നടത്തപ്പെടുന്നത്. ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ പാസ്റര്‍ റവ. ഫാ ബിറ്റാജു പുത്തന്‍പുരയ്ക്കല്‍ ഒ.എസ്.എസ്.ടിയുടെ നേതൃത്വത്തിലായിരിക്കും യുവജനങ്ങള്‍ക്കുള്ള ധ്യാനം നടത്തപ്പെടുന്നത്.

അനുഗ്രഹീത വചന പ്രഘോഷകന്‍ ബ്ര. റെജി കൊട്ടാരം വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. എണ്ണൂറിലധികം ക്രിസ്തീയ ഗാനങ്ങള്‍ക്ക് ഈണം നല്കിയ പ്രശസ്തനായ പീറ്റര്‍ ചേരാനല്ലൂര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നതാണ്.

ഏപ്രില്‍ 11-ന് വെള്ളിയാഴ്ച അഞ്ചു മുതല്‍ ഒമ്പതു വരേയും, ശനിയാഴ്ച ഒമ്പതു മുതല്‍ ഏഴു വരേയും, ഞായറാഴ്ച ഒമ്പതു മുതല്‍ ആറു വരെയുമായിരിക്കും ധ്യാനം നടത്തപ്പെടുന്നത്. ഇതേസമയംതന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വെവ്വേറെ ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ഈ അത്മീയ അനുഭവത്തില്‍ പങ്കുചേരുവാന്‍ താമ്പായിലും പരിസരത്തും അധിവസിക്കുന്ന എല്ലാ വിശ്വാസികളേയും വികാരി റവ.ഫാ പത്രോസ് ചമ്പക്കര സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പത്രോസ് ചമ്പക്കര (813 516 2916), റെനി ചെറുതാനിയില്‍ (352 238 0437), സിറിള്‍ ചാഴികാട്ട് (813 451 7403), ജിമ്മി കളപ്പുരയില്‍ (813 240 2861), സ്റീഫന്‍ തൊട്ടിയില്‍ (813 481 1199). ജോസ്മോന്‍ തത്തംകുളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം