വാഷിംഗ്ടണില്‍ 'ടാലന്റ് ടൈം' ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Saturday, April 5, 2014 8:24 AM IST
വാഷിംഗ്ടണ്‍: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലോത്സവ വേദിയായ 'ടാലന്റ് ടൈമിനു'ള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ (ഗഅഏണ) കുരുന്നു കലാപ്രതിഭകളെ കണ്െടത്താനും പ്രോത്സാഹിപ്പിക്കാനുമായി വര്‍ഷം തോറും നടത്തിവരുന്ന കലാമത്സരങ്ങളില്‍ മിഡ്അറ്റ്ലാന്റിക് റീജിയണിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം കുട്ടികള്‍ മാറ്റുരയ്ക്കുമെന്നും പ്രസിഡന്റ് തോമസ് കുര്യന്‍ പറഞ്ഞു.

കുഞ്ഞുങ്ങള്‍ക്ക് ജന്മസിദ്ധമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെ ഗഅഏണ തുടങ്ങിവച്ച ഈ മത്സരങ്ങള്‍ക്ക് അഭൂതപൂര്‍വമായ പ്രോത്സാഹനവും ജനപിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇക്കുറിയും കഴിഞ്ഞ വര്‍ഷങ്ങളേപ്പോലെ തന്നെ ഇരുപതില്‍പരം കലാവിഭാഗങ്ങള്‍ക്കു പുറമെ, സ്പെല്ലിംഗ് ബീയിലും ഹ്രസ്വ ചലച്ചിത്രത്തിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും.

ഏപ്രില്‍ അഞ്ചിന് വിര്‍ജിനിയായിലെ വിയന്നയിലുള്ള ജോയ്സ് കില്‍മെര്‍ മിഡില്‍ സ്കൂളില്‍ (8100 വോള്‍ഫ്ട്രാപ്പ് റോഡ്, വിയന്ന, വിര്‍ജീനിയ 22182) വിവിധ തരത്തിലുള്ള രചനാ മത്സരങ്ങളും ഏപ്രില്‍ 26ന് മെരിലാന്റിലെ റോക്ക്വില്ലിലുള്ള യൂണിവേഴ്സിറ്റി ഓഫ് മെരിലാന്റ് കാമ്പസില്‍ മറ്റു സ്റ്റേജ് മത്സരങ്ങളും നടത്തപ്പെടും. മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റുകള്‍ നേടുന്ന കുട്ടികള്‍ക്ക്, വാഷിംഗ്ടണ്‍ മലയാളികള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന കലാപ്രതിഭ, കലാതിലകം സമ്മാനങ്ങളും നല്‍കപ്പെടും. 'ടാലന്റ് ടൈം ഫിനാലെ'യോടനുബന്ധിച്ച് ദമ്പതികള്‍ക്കായുള്ള 'ബെസ്റ് കപ്പിള്‍' മത്സരവും ഇത്തവണത്തെ പ്രത്യേകതയായിരിക്കും.

വിവിധ മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷനുകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കു മത്സരിക്കാന്‍ വേദിയൊരുക്കുന്നതോടൊപ്പം വാഷിംഗ്ടണ്‍ മലയാളികള്‍ക്ക് മനോഹരമായ ഒരു കലാവിരുന്നു സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് പ്രസിഡന്റ് തോമസ് കുര്യന്‍, സ്വപ്ന ഷാജു, സൌമ്യ പത്മനാഭന്‍, ഷീബ ചെറിയാന്‍, സൈമണ്‍ തോമസ് എന്നിവരുള്‍പ്പെട്ട കമ്മിറ്റി ഭാരവാഹികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കുര്യന്‍ (732) 6933810. ലിലൃേമേശിാലി@സമഴം.രീാ, ശിളീ@സമഴം.രീാ, ുൃലശെറലി@സമഴം.രീാ

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ