തൃശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ ആദ്യ കുടുംബ സമാഗമത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍
Saturday, April 5, 2014 8:21 AM IST
ലണ്ടന്‍: ബ്രിട്ടനില്‍ പല ഭാഗത്തായി ചിതറികിടക്കുന്ന സാംസ്കാരിക തനിമയുടെ പ്രവചകാരായ തൃശൂര്‍ ജില്ലക്കാര്‍ ആദ്യ സമ്മേളനത്തിന് ഒരുക്കം തുടങ്ങി. തൃശൂര്‍ ജില്ലാ സൌഹൃദ വേദി എന്ന പേരില്‍ നടക്കുന്ന കുടുംബ സംഗമത്തിന് സംഘാടക വേദി രൂപീകൃതമായി. ജൂലൈയില്‍ തന്നെ ആദ്യ കൂടിച്ചേരല്‍ നടത്താന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആണ് സംഘാടകര്‍.

ഇതിനകം സജീവമായ ഇരിഞ്ഞാലക്കുട, ചാലക്കുടി പ്രാദേശിക കൂട്ടായ്മയുടെ കൂടി സജീവ പങ്കാളിത്തം ഉണ്ടാകുന്നതോടെ യുകെയിലെ തന്നെ ഏറ്റവും കര്‍മ നിരതമായ പ്രാദേശിക കൂട്ടായ്മയുടെ സ്വരം ഉയര്‍ത്താന്‍ തൃശൂര്‍ ജില്ലാ സൌഹൃദ വേദിക്ക് കഴിയുമെന്ന് കരുതപ്പെടുന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസം മറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സൌഹൃദം മുതല്‍ക്കൂട്ടായ തൃശൂര്‍ ജില്ലക്കാരുടെ സൌഹൃദ വേദികള്‍ ഗള്‍ഫ് നാടുകളില്‍ ഏറെ സജീവം ആയതിനാല്‍ സമാനമായ ലക്ഷ്യം നേടാന്‍ യുകെയിലും സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് സംഘാടക സമിതി അവകാശപ്പെടുന്നു.

പല പ്രദേശങ്ങളിലായി ഒറ്റപ്പെട്ടു പോയവരെ കണ്െടത്തി സൌഹൃദ കൂട്ടായ്മ വളര്‍ത്തുക എന്നതാണ് ആദ്യ സമ്മേളനം വഴി ലക്ഷ്യമിടുന്നത്. സജീവമായ പ്രവര്‍ത്തന പരിപാടികള്‍ക്ക് ആദ്യ സമ്മേളനത്തില്‍ രൂപം നല്‍കിവരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള തയാറെടുപ്പാണ് അണിയറയില്‍ രൂപം കൊള്ളുന്നത്. തൃശൂര്‍ ജില്ലാ നിവാസികളായ ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടു ജില്ലാ സൌഹൃദ വേദിയുടെ രൂപീകരണത്തിന് പരമാവധി പിന്തുണ നല്‍കണമെന്ന് ചെയര്‍മാന്‍ അഡ്വ. ജെയ്സണ്‍ ഇരിഞ്ഞാലക്കുട അഭ്യര്‍ഥിച്ചു.