കോര്‍ക്കില്‍ ഡബ്ള്യുഎംസി ഈസ്റര്‍, വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 23ന്
Saturday, April 5, 2014 8:18 AM IST
കോര്‍ക്ക് (അയര്‍ലന്‍ഡ്): വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) നേതൃത്വം നല്‍കുന്ന ഈസ്റര്‍, വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 23 ന് (ബുധന്‍) വൈകുന്നേരം നാലിന് ഹര്‍ലിംഗ് ക്ളബ് ടോഗര്‍ ഹാളില്‍ നടക്കുന്നു.

സിനിമാറ്റിക് ഡാന്‍സും ക്ളാസിക് ഡാന്‍സും ഫൂഷന്‍ ഡാന്‍സും പ്രഫഷണല്‍ നാടകവും ഗാനമേളയും ഒത്തുചേരുന്ന ഈ കലാസന്ധ്യയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

വര്‍ഷങ്ങളായി അയര്‍ലന്‍ഡ് മലയാളികളെ നാദ ബ്രഹ്മത്തിന്റെ അപാരതകളിലൂടെ അടിപൊളി പാട്ടുകളുടെ വിസ്മയ ലോകത്തേക്ക് കൈ പിടിച്ചു നടത്തി കൊണ്ടിരിക്കുന്ന, മലയാളികള്‍ സ്നേഹപൂര്‍വം ജൂണിയര്‍ എസ്.പി ബാലസുബ്രഹ്മണ്യം എന്ന് അറിയപ്പെടുന്ന ഷൈജു ലൈവ് ഡബ്ളിന്‍ നേതൃത്വം നല്‍കുന്ന സംഗീത സായാഹ്നം ആഘോഷരാവിന് കൂടുതല്‍ ഇമ്പമുളവാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ജോസഫ് ജോസഫ് 0863620000, ലിജോ ജോസഫ് 0876485031, പി.കെ ഷാജു 0894885109, ജെയ്സണ്‍ ജോസഫ് 0870642676.