ഭാഷാപഠനത്തിനു പുതിയ വഴികള്‍ തേടുന്ന പ്രവാസിലോകം
Saturday, April 5, 2014 8:18 AM IST
ബ്രാംപ്ടണ്‍: പ്രവാസലോകത്തെ പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കയിലെ മിക്ക മലയാളം ക്ളാസുകളും പരാജയത്തിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളെ സ്പോക്കന്‍ മലയാളം ക്ളാസുകള്‍ വഴി പുതിയ പരീക്ഷണങ്ങള്‍ തേടുന്ന കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം പ്രവാസിലോകത്തിനു പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

മാര്‍ച്ച് 27 ആണ് സ്പോക്കന്‍ മലയാളം ക്ളാസുകള്‍ പ്രവാസികളുടെ എഴുത്തച്ചന്‍ ജോണ്‍ ഇളമത ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദേഹം കുട്ടികളില്‍ നിന്ന് ദക്ഷിണ സ്വീകരിച്ചു ആദ്യാക്ഷരം കുറിപ്പിച്ചു. പുത്തന്‍ ഉണര്‍വോടെ ധാരാളം കുട്ടികള്‍ പുതിയ ഉദ്യമത്തില്‍ പങ്കാളികള്‍ ആകാന്‍ എത്തിയിരുന്നു.