ഇന്ത്യന്‍ പ്രവാസികള്‍ റൈഫിള്‍ ഷൂട്ടിംഗ് പരിശീലം നേടണമെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍
Saturday, April 5, 2014 8:17 AM IST
ഡാളസ്: അമേരിക്കയില്‍ ഇന്ത്യന്‍ വംശകര്‍ക്കുനേരെ വര്‍ധിച്ചു വരുന്ന അക്രമത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് അപലപിച്ചു.

ഇന്ത്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ പൊതുവേ അക്രമത്തെ പ്രതീകരിക്കാന്‍ ആശക്തരാണെന്നുള്ള മറ്റു വംശരുടെ മനോഗതി മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നതായി തോമസ് അഭിപ്രായപെട്ടു. അമേരിക്കയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ നെഗറ്റിവായുള്ള മനോഭാവം ഉപേക്ഷിച്ച് സ്വയ രക്ഷയ്ക്കുവേണ്ടി റൈഫിള്‍ ഷൂട്ടിംഗ് പരിശീലം നേടണമെന്ന് ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ