അനുശോചിച്ചു
Saturday, April 5, 2014 8:15 AM IST
ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലിന്റെ പിതാവ് ടി.വി. ആന്‍ഡ്രൂസിന്റെ വേര്‍പാടില്‍ മലയാളി അസോസിയേഷന്‍ ഒഫ് ന്യൂജേഴ്സി അനുശോചിച്ചു.

ടി.വി ആന്‍ഡ്രൂസ് മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഡയോസിസ് മീഡിയ കണ്‍വീനര്‍, എംസിഎന്‍ ടിവി ഡയറക്ടര്‍, ഈ മലയാളി സീനിയര്‍ എഡിറ്റര്‍, മലയാളം പത്രം നാഷണല്‍ കറസ്പോണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് തുമ്പയിലിന്റെ പിതാവാണ്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്തരായ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുകയും പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നെന്ന് മഞ്ചിനുവേണ്ടി പ്രസിഡന്റ് ഷാജി വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍