ബില്ലിച്ചന്‍ സ്കറിയ ഷിക്കാഗോയില്‍ നിര്യാതനായി
Saturday, April 5, 2014 8:15 AM IST
ഷിക്കാഗോ: കടപ്ര മാന്നാര്‍ മണലേല്‍ തുണ്ടിയില്‍ പരേതരായ പി.ജെ. സ്കറിയ - തങ്കമ്മ ദമ്പതികളുടെ മകന്‍ ബില്ലിച്ചന്‍ സ്കറിയ (49) ഏപ്രില്‍ നാലിന് ഷിക്കാഗോയില്‍ നിര്യാതനായി.

സംസ്കാരം ഏഴിന് രാവിലെ 10ന് സീറോ മലബാര്‍ കത്തീഡ്രലില്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സൈഡിലുള്ള മൌണ്ട് കാര്‍മല്‍ സെമിത്തേരിയില്‍.

ഭാര്യ: അച്ചാമ്മ സ്കറിയ, മക്കള്‍: ലിന്‍സി (ബ്രൌണി), ബ്രയാന്‍, ഡയാന.

സഹോദരങ്ങള്‍: പരേതയായ മേഴ്സിയമ്മ സ്കറിയ, ലീലാമ്മ സാബു, ഗ്രേസ് ജോര്‍ജ്, സാന്റിച്ചന്‍ സ്കറിയ, പ്രിന്‍സ് സ്കറിയ.

ഏപ്രില്‍ ആറിന് (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ

മൃതദേഹം സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി