ബഷീര്‍ എരഞ്ഞിക്കല്‍ വാഹനാപകടത്തില്‍ നാട്ടില്‍ നിര്യാതനായി
Saturday, April 5, 2014 5:07 AM IST
ജിദ്ദ: ഇരുപതു വര്‍ഷത്തിലധികമായി ജിദ്ദ പ്രവാസികള്‍ക്ക് സുപരിചിതനായിരുന്ന ചെമ്മാട് പാറക്കടവ് സ്വദേശി ബഷീര്‍ എരഞ്ഞിക്കല്‍ വെള്ളിയാഴ്ച വൈകിട്ട് നിര്യാതനായി. അവധിക്ക് നാട്ടിലെത്തിയ ബഷീര്‍ വെന്നിയുര്‍ പറമ്പില്‍ ഉണ്ടായ ബൈക്കപകടത്തെ തുടര്‍ന്ന് പത്ത് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ തുടരുകയായിരുന്നു. ജിദ്ദയിലെ സാമൂഹ്യ സാംസ്ക്കാരിക സദസുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. അടുത്ത വെള്ളിയാഴ്ച മഗ്രിബിനു ശേഷം പരേതന്റെ മയ്യത്ത് നമസ്ക്കാരം അല്‍ നൂര്‍ ഹോസ്പിറ്റല്‍ ഹാളില്‍ നടക്കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍