ജര്‍മനിയില്‍ തുടക്കക്കാര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കുന്ന പത്തു നഗരങ്ങള്‍
Friday, April 4, 2014 8:15 AM IST
ഫ്രാങ്ക്ഫര്‍ട്ട്: വിദഗ്ധ പഠനങ്ങള്‍ക്കുശേഷം ആദ്യമായി ജര്‍മനിയില്‍ ജോലി ആരംഭിക്കുന്നവര്‍ക്ക് പത്ത് സിറ്റികളില്‍ നല്ല ശമ്പളം ലഭിക്കുമെന്ന് ജോബ് സേര്‍ച്ച് എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ കണ്െടത്തി. ഈ സ്ഥലങ്ങളിലുള്ള കമ്പനികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉള്ള ജോലിക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടുന്നതുകൊണ്ട് പഠനത്തിനുശേഷം പുതിയതായി ജോലി ആരംഭിക്കുന്നവര്‍ക്കും നല്ല ശമ്പളം നല്‍കാന്‍ ഇവര്‍ സന്നദ്ധരാകുന്നു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന തുടക്കക്കാര്‍ക്ക് കൂടുതല്‍ ശമ്പളം കിട്ടാന്‍ സാധ്യതയുള്ള സിറ്റികളുടെ ചര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം കൂട്ടി ചേര്‍ത്തിരിക്കുന്നു.

ഈ പ്രദേശങ്ങളില്‍ കൂടുതലായി ജോലിക്കാരെ ആവശ്യമുള്ള മേഖലകള്‍ കാര്‍ ഇന്‍ഡസ്ട്രിയിലെ വിവിധ മേഖലകള്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍, ഏവിയേഷന്‍ മേഖല, ഇലക്ട്രോണികസ്, പ്ളാന്‍ എന്‍ജിനിയറിംഗ്, കെമിക്കല്‍ എന്‍ജിനിയര്‍മാര്‍, ഇന്‍ഷ്വറന്‍സ് വിദഗ്ധര്‍ എന്നിവയാണ്. പുതിയതായി ജോലി തുടങ്ങുന്ന ജര്‍മനിയിലെ പ്രവാസികളായ യുവതലമുറയ്ക്ക് ഈ വിവരം കൂടുതല്‍ പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍