അനുശോചിച്ചു
Friday, April 4, 2014 8:12 AM IST
ന്യൂയോര്‍ക്ക്: ഓര്‍ത്തോഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം മാധ്യമവിഭാഗത്തിന്റെ കാര്യദര്‍ശിയും ഇമലയാളി സീനിയര്‍ എഡിറ്ററും മലയാളം പത്രം നാഷണല്‍ കറസ്പോന്ററുമായ ജോര്‍ജ് തുമ്പയിലിന്റെ പിതാവ് പാമ്പാടി തുമ്പയില്‍ റ്റി.വി. ആന്‍ഡ്രൂസിന്റെ (കുട്ടി-84) വേര്‍പാടില്‍ ഓര്‍ത്തോഡോക്സ് ടിവി ഡയറക്ടര്‍ ബോര്‍ഡ് അകൈതവമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി ചെയറമാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത, സിഇഒ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, സിഎഫ്ഒ ജോയി പുലിക്കോട്ടില്‍, സെക്രട്ടറി ചാര്‍ളി പടനിലം, ബോര്‍ഡ് അംഗം പോള്‍ കറുകപള്ളില്‍ എന്നിവര്‍ അറിയിച്ചു.