ലോംഗ് ഐലന്‍ഡില്‍ രജിസ്ട്രേഷന്‍ കിക്കോഫ് ചെയ്തു
Friday, April 4, 2014 6:07 AM IST
ലോംഗ് ഐലന്‍ഡ് (ന്യൂയോര്‍ക്ക്): സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്കോഫ് മാര്‍ച്ച് 30 ന് (ഞായര്‍) നടന്നു.

വികാരി റവ.ഡോ. സി.കെ. രാജന്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ്, സുവനീയര്‍ ചീഫ് എഡിറ്റര്‍ ബെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഹാന്നോവര്‍ കമ്യൂണിറ്റി ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജി.മത്തായി, ജേക്കബ് ഈപ്പന്‍ എന്നിവര്‍ക്ക് രജിസ്ട്രേഷന്‍ ഫോമുകള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍