ബിലെഫെല്‍ഡ് ഇടവകയുടെ ഹാശാഴ്ച ശുശ്രൂഷകള്‍
Friday, April 4, 2014 6:05 AM IST
ബിലെഫെല്‍ഡ്: ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭ ബിലെഫെല്‍ഡ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പു വരെയുള്ള ആരാധനകള്‍ (ഏപ്രില്‍ 13 മുതല്‍ 20 വരെ) ബഥേലിലെ അസാഫ്യം ഹൌസില്‍ ഭക്തിപൂര്‍വം ആചരിക്കുന്നു. ആരാധനകള്‍ക്ക് ജര്‍മന്‍ ഇടവകയുടെ മൂന്‍ ഇടവക വികാരി റവ. ഫാ. ഏബ്രഹാം മണിയാറ്റുകുടിയില്‍ കാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 13 ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഓശാന പെരുന്നാളും 17 ന് (വ്യാഴം) വൈകുന്നേരം നാലു മുതല്‍ പെസാഹ ശുശ്രൂഷകളും 18 ന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും 19 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ വി. കുര്‍ബാനയും 20 ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഉയിര്‍പ്പു ശുശ്രൂഷകളും തുടര്‍ന്ന് വി. കുര്‍ബാനയും നടത്തുവാന്‍ ഇടവക തീരുമാനിച്ചിരിക്കുന്നത്.

എല്ലാ വിശ്വാസികളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു മാത്യു (ഇടവക സെക്രട്ടറി) 02382 1258, സാബു വര്‍ഗീസ്് (ട്രസ്റി) 0521 3294260, ഉമ്മന്‍ കോയിപ്പുറത്ത് 02583 918208, ഏബ്രഹാം കോശി 0521 2701098.