കൊളോണില്‍ വാര്‍ഷികധ്യാനം ഏപ്രില്‍ അഞ്ചിന്
Thursday, April 3, 2014 8:55 AM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ വാര്‍ഷിക ധ്യാനം ഏപ്രില്‍ ആദ്യത്തെ രണ്ടു വാരാന്ത്യ ദിവസങ്ങളില്‍ നടക്കും.

വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന ധ്യാനം ഏപ്രില്‍ അഞ്ച്, ആറ് (ശനി,ഞായര്‍), 12, 13 (ശനി, ഞായര്‍) ദിവസങ്ങളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഹാളിലാണ് (ഘശലയളൃമൌലി ഒമൌ, അറമാൃമലൈ 21,51063 ഗീലഹി) നടക്കുന്നത്.

എല്ലാദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് സമയം. ഞായറാഴ്ച കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും. ധ്യാനദിവസങ്ങളില്‍ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും വനിതാ കൂട്ടായ്മയുമാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് സഹായം നല്‍കുന്നത്.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കീഴിലുള്ള ബോണ്‍, മൊന്‍ഷന്‍ഗ്ളാഡ്ബാഹ്, എസന്‍, ഡ്യൂസല്‍ഡോര്‍ഫ് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ കൂട്ടായ്മകളില്‍ പോയ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. കൂടാതെ താമസിച്ചുള്ള അഞ്ചു ദിവസം നീണ്ടുനിന്ന പ്രത്യേകമായ ധ്യാനവും സംഘടിപ്പിച്ചിരുന്നു. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തില്‍ ഓരോ കുടുംബകൂട്ടായമകളുമാണ് ധ്യാനത്തിന് ക്രമീകരണങ്ങള്‍ നടത്തിയത്.

നാലുദിവസങ്ങളിലായി ഒരുക്കിയിട്ടുള്ള ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനത്തില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നത് ഒഎസ്ബി സഭാംഗവും ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോയ് ചെമ്പകശേരിയും ടീമും ആണ്. ഒരോ ദിവസവും ദിവ്യബലിയോടു കൂടിയായിരിക്കും ധ്യാനം സമാപിക്കുന്നത്. വയനാട് മക്കിയാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബനഡിക്ടന്‍ ധ്യാനകേന്ദ്രം കേരളത്തിലെ അറിയപ്പെടുന്ന വചനപ്രഘോഷകരാണ്.

വിശുദ്ധ വചനങ്ങളെ അടിസ്ഥാനമാക്കി ആനുകാലിക ജീവിതത്തിലെ പ്രശ്നങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ആത്മാഭിഷേക പ്രഭാഷണത്താല്‍ ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന വലിയനോയമ്പില്‍ സ്വയം ശുദ്ധീകരിക്കുവാനും പരിശുദ്ധാത്മാവിന്റെ അത്ഭുതം നേരില്‍ അനുഭവിക്കാനും ഉതകുന്ന ധ്യാനവിചിന്തന കര്‍മ്മങ്ങളിയ്േക്ക് ഏവരേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183. വെബ്സൈറ്റ്: ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍