ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയ്ക്ക് ലിവര്‍പൂള്‍ ഇടവകയുടെ ആദരാഞ്ജലികള്‍
Thursday, April 3, 2014 8:53 AM IST
ലിവര്‍പൂള്‍: കാലം ചെയ്ത ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ദേഹവിയോഗത്തില്‍ യുകെയിലെ ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക അനുശോചിച്ചു.

മാര്‍ച്ച് 22 ന് (ശനി) രാവിലെ വികാരി റവ. ഫാ പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്നു ഇടവകയുടെ അനുശോചന യോഗവും നടന്നു.

യോഗത്തില്‍ ഇടവക വികാരിയോടൊപ്പം എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് പിതാവിന്റെ നാമത്തില്‍ പ്രത്യേക ധൂപപ്രാര്‍ഥനയും അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍