സുറിയാനി ഓര്‍ത്തഡോക്സ് സഭാ കണ്‍വന്‍ഷന്‍ ഏപ്രില്‍ അഞ്ചിന്
Thursday, April 3, 2014 8:53 AM IST
ലണ്ടന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. റിജീയന്റെ ഈ വര്‍ഷത്തെ ലണ്ടന്‍ മേഖലാ കണ്‍വന്‍ഷന്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആഥിധേയത്തില്‍ ഏപ്രില്‍ അഞ്ചിന് (ശനി) രാവിലെ മുതല്‍ നടക്കും.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയണില്‍ എല്ലാ വര്‍ഷവും നോമ്പു കാലത്തു സംഘടിപ്പിക്കുന്ന ഈ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹപ്രദമാണ്.

റവ. ഫാ. തമ്പി മാറാടിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആതിഥേയത്തില്‍ നടത്തുന്ന ഈ കണ്‍വന്‍ഷനില്‍ യുകെ റിജീയന്റെ ലണ്ടന്‍ മേഖലയിലെ എല്ലാ പള്ളി അംഗങ്ങളും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. രാജു ചെറുവിള്ളി (വികാരി) 07946557954, സജി ചാക്കോ (സെക്രട്ടറി) 07916350659, ഡോ. സിനു ഫിലിപ്പോസ് (ട്രഷറാര്‍) 07585707495.

പള്ളിയുടെ വിലാസം: ട.ങഅഞഥ’ട ഇഒഡഞഇഒ ഒഅഘഘ, ഋഅടഠ ഒഅങ ഘഛചഉഛച.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍