കേളി കുടുംബവേദി യാത്രയയപ്പ് നല്‍കി
Wednesday, April 2, 2014 8:20 AM IST
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുപോകുന്ന നിഷ ഭാസ്കരന് കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കുടുംബവേദിയുടെ സംഘടനാപ്രവര്‍ത്തനത്തിലും കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന കുടുംബവേദിയുടെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ നിഷ.

യാത്രയയപ്പ് ചടങ്ങില്‍ കുടുംബവേദി സെക്രട്ടറി സിന്ധു ഷാജി, ജോ: സെക്രട്ടറി സുനിത അശോകന്‍, കേളി രക്ഷാധികാരി സമിതി അംഗം ബി.പി. രാജീവന്‍, സാംസ്കാരിക കമ്മിറ്റി അംഗം അശോകന്‍, ഷാജി, എന്നിവരും കുടുംബവേദി പ്രവര്‍ത്തകരും പങ്കെടുത്തു. സിന്ധു ഷാജി നിഷക്ക് കുടുംബവേദിയുടെ ഉപഹാരം നല്‍കി. യാത്രയയപ്പിന് നിഷ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍