യേശുവിന്റെ പാനപാത്രം കണ്ടെത്തിയതായി ഗവേഷകര്‍
Wednesday, April 2, 2014 8:17 AM IST
മാഡ്രിഡ്: സ്പെയിനിലെ ലിയോണില്‍ യേശുക്രിസ്തു അന്ത്യ അത്താഴവേളയില്‍ ഉപയോഗിച്ചുവെന്നു കരുതുന്ന പാനപാത്രം കണ്ടെത്തി. സ്പെയിനിലെ നോര്‍ത്ത് വെസ്റ് നഗരമായ ലിയോണിലെ സാന്‍ ഇസിഡോറോ ബസിലിക്ക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയായിരുന്ന പാനപാത്രം യേശുവിന്റേതാണെന്ന് അവകാശപ്പെടുന്നത് രണ്ടു ചരിത്ര ഗവേഷകരാണ്. മാര്‍ഗരീറ്റാ ടോറസ്(മെഡീവല്‍ ഹിസ്ററി), ജോസ് മിഗല്‍ ഓര്‍ടേഗാ ഡെല്‍ റിയോ(ആര്‍ട് ഹിസ്ററി) എന്നീ ലിയോണ്‍ യൂണിവേഴ്സിറ്റി ഗവേഷകരാണ് പാനപാത്രത്തെക്കുറിച്ച് വാചാലരാവുന്നത്. ഇത് തെളിയിക്കുന്ന ഒരു ബുക്കും ഇവര്‍ തയാറാക്കിയിട്ടുണ്ട് (“ഗശിഴ ീള വേല ഏൃമശഹ”).

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫെര്‍ഡിനാന്റ് ഒന്നാമന്‍ രാജാവിന്റെ പുത്രി ഉറാക്കാ രാജ്ഞിയുടേതാണെന്നായിരുന്നു ഈ കപ്പ് എന്നാണ് നാളിതുവരെ കരുതിയിരുന്നത്. 1037 മുതല്‍ 1065 വരെ ഇവര്‍ ലിയോണിന്റെ രാജ്ഞിയായിരുന്നു. ബിസി 200 നും എഡി 100 നും ഇടയിലുള്ള കാലയളവിലാണ് ഇതു നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. ജറുസലേമില്‍ നിന്ന് ഇതു മോഷ്ടിച്ച മുസ്ലിങ്ങള്‍ ഈജിപ്റ്റിലെ ക്രൈസ്തവര്‍ക്ക് കൈമാറിയെന്നാണ് ചരിത്ര രേഖകളില്‍ വ്യക്തമാവുന്നത്. പിന്നീട് എഡി 1050 ല്‍ ഈജിപ്റ്റിലെ ഭരണാധികാരികള്‍ ഇത് കാസില്‍ വംശത്തിലെ ഫെര്‍ഡിനാന്റ് ഒന്നാമന്‍ രാജാവിനു സമ്മാനിച്ചുവെന്നാണ് പറയുന്നത്. സ്വര്‍ണത്തിനു പുറമെ മരതകം, ഇന്ദ്രനീലം, മുത്തുകള്‍ തുടങ്ങിയവ ഇതില്‍ പതിപ്പിച്ചിരുന്നു. ക്ഷാമകാലത്ത് സ്പെയിനില്‍ നിന്ന് രക്ഷാസഹായമെത്തിച്ചതിനുള്ള സമ്മാനമായി നല്‍കിയതാണിത്.

രാജകുടുംബം പിന്നീടിത് ഇസിഡോറോ ബസിലിക്കയ്ക്ക് സമ്മാനിച്ചു. 1950 ലാണ് ഇതു പ്രദര്‍ശനത്തിനു വയ്ക്കുന്നത്. ഇതാദ്യമായാണ് ഒരു പള്ളിയിലെ മ്യൂസിയം ഈ പാനപാത്രം തങ്ങളുടെ പക്കലുണ്െടന്ന് അവകാശപ്പെടുന്നതെന്ന് മ്യൂസിയം ഡയറക്ടര്‍ റാക്വല്‍ ജെയ്ന്‍ പറയുന്നു. ബസിലിക്കയിലെ രജിസ്ററില്‍ ചേര്‍ത്തിരുന്ന കുറിപ്പും അതാണ് പറയുന്നത്.

ഈജിപ്റ്റിലെ കെയ്റോ യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന അറബിക് ഭാഷയില്‍ കുറിച്ചിരിക്കുന്ന അല്‍ ഹസാര്‍ സെറ്റ് എന്ന 'ആധികാരിക രേഖകളില്‍' നിന്ന് ഇത് യേശുവിന്റെ പാനപാത്രമാണെന്നു മനസിലാക്കാമെന്നാണ് ഈ രണ്ടു ഗവേഷകരുടെയും അവകാശവാദം. 2011 മുതല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഇവരുടെ ഗവേഷണം ഈ വാദങ്ങള്‍ക്ക് സാക്ഷ്യം പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍