സഫിയ അജിത്തിനെ ആദരിച്ചു
Wednesday, April 2, 2014 4:35 AM IST
അല്‍ഹസാ: നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിനെ അല്‍ ഹസാ മേഖലാ കമ്മിറ്റി ആദരിച്ചു. ഹസാ മേഖലാ രക്ഷാധികാരി ഹുസൈന്‍ കുന്നികോട് അധ്യക്ഷവഹിച്ചു. സ്വന്തം ശാരീരിക അവശതകള്‍ പോലും വകവയ്ക്കാതെ പ്രവാസ ഭൂമിയില്‍ കഷ്ടതകളില്‍ അകപെട്ടുപോയവരെ സഹായിക്കാന്‍ ഓടിയെത്തുന്ന സഫിയ അജിത് ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ഉത്തമ മാതൃകയാണെന്ന് സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

നവയുഗം അല്‍ ഹസാ മേഖലാ ജോയിന്റ് സെക്രടറി ഉണ്ണി ഓച്ചിറ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂചെടിയില്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, ഹസ മേഖലാ സെക്രട്ടറി ബാബു ചോരന്‍, ഹസ മേഖലാ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തിഫ് മൈനാഗപള്ളി, ദമാം മേഖല ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, അല്‍ ഹസ മേഖലാ വൈസ് പ്രസിഡന്റ് ഷമീര്‍, ട്രഷര്‍ സി.വി.സുശീലന്‍, അല്‍ ഹസാ മേഖലാ വിഭാഗം കണ്‍വീനര്‍ അഷ്റഫ് ഒയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നവയുഗം അല്‍ ഹസാ മേഖല പ്രസിഡന്റ് രാജീവ് ചവറ പുരസ്കാരം സഫിയ അജിത്തിന് കൈമാറി. തുടര്‍ന്ന് നവയുഗം അല്‍ ഹസ മേഖലാ കലാവേദിയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം