സുവര്‍ണ മുദ്ര: സിഡി പ്രകാശനവും കുടുംബ സംഗമവും ഏപ്രില്‍ മൂന്നിന്
Wednesday, April 2, 2014 4:35 AM IST
ഷാര്‍ജ: കോഴിക്കോട് ജില്ലാ കെഎംസിസി നാദാപുരത്ത് സംഘടിപ്പിച്ച സുവര്‍ണ മുദ്ര വിവാഹ ധനസഹായ പദ്ദതിയുടെ സിഡി പ്രകാശനവും കുടുംബ സംഗമവും ഏപ്രില്‍ മൂന്നിന് (വ്യാഴം) രാത്രി എട്ടിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സാമൂഹിക പ്രവര്‍ത്തകരും സുവര്‍ണ മുദ്ര പദ്ധതിയുമായി സഹകരിച്ചവരും കെഎംസിസി കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ സഅദ് പുറക്കാടും കണ്‍വീനര്‍ അബ്ദുള്ള മല്ലച്ചേരിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ഫൈസല്‍ രാമത്ത്