യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ സ്പോര്‍ട്സ് മീറ്റ് മേയ് 17 ന് റെഡിച്ചില്‍
Wednesday, April 2, 2014 4:32 AM IST
റെഡിച്ച്: യുക്മ മിഡ്ലാന്‍ഡ്സ് റീജിയന്റെ സ്പോര്‍ട്സ് മീറ്റ് മേയ് 17 ന് റെഡിച്ചില്‍ നടക്കും. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ച് ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ റീജിയനിലെ മുഴുവന്‍ അംഗ സംഘടനകളും പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജിയന്‍ ഇത്തവണയും കിരീടം നിലനിര്‍ത്തുവാനുള്ള മുന്നൊരുക്കത്തിലാണ്. വിവിധ അംഗ സംഘടനകള്‍ കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുവാനുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് റീജിയണല്‍ തലത്തില്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിക്കും.

കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. ഓട്ടം 50മീറ്റര്‍, 100മീറ്റര്‍, 200മീറ്റര്‍, ലോംഗ്ജംപ്,
ഷോട്ട്പുട്ട്, റിലേ എന്നിങ്ങനെയുള്ള ട്രാക്കിനങ്ങള്‍ക്ക് പുറമേ വടംവലി മത്സരവും ഉണ്ടായിരിക്കും.

റീജിയണിലെ എല്ലാ അംഗ സംഘടനകളെയും കായികമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ നേതൃത്വം അറിയിച്ചു.

വേദിയുടെ വിലാസം: അയയല്യ ടമേറശൌാ, ആശൃാശിഴവമാ ഞീമറ, ഞലററശരേവ ആ97 6ഋ.

റിപ്പോര്‍ട്ട്: സെബാസ്റ്യന്‍ ആന്റണി