ജോസ് കെ. മാണിയുടെ വിജയത്തിനായി ബ്രിട്ടണിലെ യുഡിഎഫ് പ്രവാസി സംഘടനകള്‍
Wednesday, April 2, 2014 4:32 AM IST
ലണ്ടന്‍: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ കമ്മിറ്റി രൂപീകരിച്ചു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുകെ, പ്രവാസി കേരളാ കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി.

ബ്രിട്ടണിലെ മലയാളി കുടുംബങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ കുടിയേറിയിരിക്കുന്നത് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ്. ജോസ് കെ. മാണിക്ക് വോട്ട് തേടിയുള്ള അഭ്യര്‍ഥനയും മറ്റു പ്രചാരണ സാമഗ്രികളും ഇതിനോടകം യുകെയിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജോസ് കെ. മാണി മണ്ഡലത്തിനുവേണ്ടി ചെയ്തിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി നാട്ടിലുള്ള കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം വോട്ട് അഭ്യര്‍ഥിക്കുന്നതിനും സാധിക്കുന്നത്രെ ആളുകള്‍ പ്രചാരണ രംഗത്ത് സജീവമാകണമെന്നും അഭ്യര്‍ഥിക്കുന്നതിനു യുകെയിലെ പ്രവാസി മലയാളി കുടുംബങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികള്‍ ഉള്‍പ്പെടെ 125 അംഗ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയാണ് യുകെയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്. പത്ത് അംഗ ഭാരവാഹികളും പതിമൂന്ന് അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും ഏഴ് അസംബ്ളി മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി കമ്മിറ്റികളും തെരഞ്ഞെടുത്തിട്ടുണ്ട്.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നുമുള്ളവര്‍ 125 അംഗ കമ്മിറ്റിയില്‍ ഉള്‍പ്പെടുമെന്നുള്ളതാണ് പ്രത്യേകത. വിവിധ അസംബ്ളി മണ്ഡലങ്ങളില്‍ നിന്നും കുടിയേറിയിട്ടുള്ളവര്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിനു കോഓര്‍ഡിനേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അസംബ്ളി തല കമ്മിറ്റികളെ വിപുലീകരിച്ച് മണ്ഡലം തലത്തില്‍ കമ്മിറ്റികളെ സജീവമാക്കുന്നതിനുള്ള ചുമതലയും കോഓര്‍ഡിനേറ്റര്‍മാര്‍ക്കുണ്ട്.

ജെയ്സണ്‍ ജോര്‍ജ് (ചെയര്‍മാന്‍), ഷൈമോന്‍ തോട്ടുങ്കല്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ. ജോബി പുതുക്കുളങ്ങര, അഡ്വ. എബി സെബാസ്റ്യന്‍ (വൈസ് ചെയര്‍മാന്മാര്‍), തോമസ് പുളിക്കല്‍, സി.എ ജോസഫ്, മാനുവല്‍ മാത്യു, കെ.എസ് ജോണ്‍സണ്‍, ടോമിച്ചന്‍ കൊഴുവനാല്‍, ബിനു കുര്യാക്കോസ് (ജോ.കണ്‍വീനേഴ്സ്) എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍.

എക്സിക്യുട്ടീവ് കമ്മിറ്റി:

വിന്‍സന്റ് ചാവറ, കെ.പി വിജി, പി.കെ രാജുമോന്‍, അഡ്വ. സിറിയക് തോമസ് പുളിക്കപ്പറമ്പില്‍, ജോയ് വള്ളവംകോട്ട്, ടോജോ പെട്ടയ്ക്കാട്ട്, പയസ് കുന്നശേരി, ശ്രീറാം പൊന്നപ്പന്‍, ജിജോ അരയത്ത്, റെജി മാത്യു പുതിയിടം, ബിനു മുപ്രാപ്പള്ളില്‍, മില്‍ട്ടണ്‍ ജോണ്‍, ജിജി വരിക്കാശേരി.

കോട്ടയം:

സൈബു സി. ജോര്‍ജ് (കോഓര്‍ഡിനേറ്റര്‍), റെജി നന്തികാട്ട്, ഷാജി മാളിയേക്കല്‍, ജേക്കബ് കെ. തോമസ്, വിനോദ് ചുങ്കക്കരോട്ട്, വിജയ് ചമ്പാട്ട്, ബാബു മാത്യു, ജോസ് ചെങ്ങളം, പ്രഫ. ജോസ് കോട്ടടി, ബോബി കുര്യന്‍.

ഏറ്റുമാനൂര്‍:

ഡോ. സിബി വേകത്താനം (കോഓര്‍ഡിനേറ്റര്‍), ഷാജി വരാക്കുടി, മാത്യു ഏലൂര്‍, സാബു ചൂണ്ടക്കാട്ടില്‍, ജോസ് അത്തിമറ്റത്തില്‍, ജോണി കല്ലിടാന്തി, സഖറിയ പുത്തന്‍കുളം, ഷാജി മാത്യു, അലക്സ് പള്ളിയമ്പില്‍, സാലസ് അതിരമ്പുഴ, ഷെല്ലി ഫിലിപ്പ്, എം.കെ റോബിന്‍, ജോബിള്‍ ജോസ്, വിനോദ് മാണി, ഷിബു എട്ടുകാട്ടില്‍, ബിനു പുളിക്കത്തൊട്ടി.

പുതുപ്പള്ളി:

തോമസുകുട്ടി ജോസഫ് (കോഓര്‍ഡിനേറ്റര്‍), സുദീപ് കുര്യന്‍, ജോഷി അയര്‍ക്കുന്നം, ലാലു സ്ക്കറിയ, ഷാജി തോമസ് ബെല്‍ഫാസ്റ്, സനു ജോണ്‍, ബിക്കു കുരുവിള, സാബു ജോസഫ്, റോഷിന്‍ ജോണ്‍, ജോമോന്‍ തോമസ് കവന്‍ട്രി, ബിപിന്‍ വര്‍ഗീസ് ഏബ്രാഹം, അനില്‍ കുറ്റിപ്പുറം, മാനുവല്‍ ബോസ്, ഷിനു പുളിക്കല്‍, ജോസ് പുതുപ്പള്ളി

പാലാ:

അഡ്വ. ജിജോ സെബാസ്റ്യന്‍ (കോഓര്‍ഡിനേറ്റര്‍), ഏബ്രാഹം ജോസ് പൊന്നുംപുരയിടം, ജോയ് തോമസ് ഏറേത്ത്, ബേബിച്ചന്‍ തോമസ് മണിയഞ്ചിറ, ലൈജു മാനുവല്‍, ജെയ്സണ്‍ ചാക്കോച്ചന്‍ വാലുമ്മേല്‍, ജെയ്മോന്‍ വഞ്ചിത്താനം, ടെല്‍ജ് കാരയ്ക്കാട്ട്, സജീവ് സെബാസ്റ്യന്‍ നൈനീറ്റണ്‍, ജൂലിയസ് ജോസ്, ലിയോ ഇമ്മാനുവല്‍, അലക്സ് ഡൊമനിക്, ഷിന്റോ ജീരകത്തില്‍, ബെന്നി അമ്പാട്ട്, ഡുഡുമോന്‍ ജോസഫ്, ബിനോയ് ജോര്‍ജ്, ബോബി ജെയിംസ്, റെജി കിഴക്കേക്കുറ്റ്, ബെന്നി നോട്ടിംഗ്ഹാം

കടുത്തുരുത്തി:

കെ.എസ് ചെറിയാന്‍ കുതിരവേലില്‍ (കോഓര്‍ഡിനേറ്റര്‍), ജോര്‍ജ്കുട്ടി എണ്ണംപ്ളാശേരി, കുര്യന്‍ ജോര്‍ജ്, തോമസ് ജോര്‍ജ് കൊട്ടുകാപ്പിള്ളി, ടോമിച്ചന്‍ വളയനാനിക്കല്‍, സിജി പള്ളിവീട്ടില്‍, എബിന്‍ ജോസ് മുളക്കുളം, ബേബി സ്റീഫന്‍ മാഞ്ചസ്റര്‍, ബിനോജ് സെബാസ്റ്യന്‍ മിറ്റത്താനി, ജോണി കല്ലട, മനോജ് മാഞ്ചസ്റര്‍, ബെന്നി കാവുംപറമ്പില്‍, സുബിന്‍ കുരിശുംമൂട്ടില്‍, ജോര്‍ലിറ്റ് കല്ലേല്‍, ജോഷി പനമ്പേല്‍, സണ്ണി കിഴക്കേടം, ജോസ് ബിജു, രാജു ലൂക്കോസ്, സെബാസ്റ്യന്‍ പുളിക്കേക്കര.

വൈക്കം:

ജൂബി മുടക്കോടില്‍ (കോഓര്‍ഡിനേറ്റര്‍), ജോസി നെടുന്തുരുത്തി പുത്തന്‍പുരയില്‍, സിബി ജോസഫ് അടിച്ചിയില്‍, റെജിന്‍ ചാക്കോ, ജോബി ജോസഫ്, ജിജോ മാധവപ്പള്ളില്‍, ലൂക്കോസ് ജോസഫ്, ജോജോ കാരിത്തുരുത്തേല്‍, അലക്സ് സെബാസ്റ്യന്‍ വെച്ചൂര്‍, ജോസഫ് അരയത്തേല്‍, സെബാസ്റ്യന്‍ താഴ്ച്ചയില്‍.

പിറവം:

റെഞ്ചി വര്‍ക്കി വള്ളവത്താട്ടില്‍ (കോഓര്‍ഡിനേറ്റര്‍), ജിബി വര്‍ഗീസ് മണീട്, സാബു അഗസ്റിന്‍, അലക്സ് വര്‍ഗീസ്, ഷാജു കുടിലില്‍, റെജി വാട്ടാമ്പാറ, മാത്യു ജോര്‍ജ് മുളന്തുരുത്തി, ഡിക്സ് ജോര്‍ജ്, സിജോ വര്‍ഗീസ്, ബിജു ചക്കാലയ്ക്കല്‍, ബെന്നി ജോണ്‍, ജെയ്സണ്‍ തോമസ്.

ജോസ് കെ. മാണിയുടെ വിജയത്തിനുവേണ്ടി നാട്ടിലുള്ളവരോട് വോട്ട് അഭ്യര്‍ഥിക്കുന്നതിനുവേണ്ടി ഫ്രീ അക്സസ് നമ്പറായ 03301222690 ഉപയോഗിക്കണമെന്ന് യുഡിഎഫ് പ്രചാരണസമിതി അഭ്യര്‍ഥിച്ചു.