കെകെസിഎ പിക്നിക് ഏപ്രില്‍ നാലിന്
Wednesday, April 2, 2014 4:29 AM IST
കുവൈറ്റ്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഫാമിലി പിക്നിക്ക് ഇത്തവണ ഏപ്രില്‍ നാലിന് റിഗായ് പാര്‍ക്കില്‍ നടക്കും. പിക്നിക്കിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 9.30ന് ആരംഭിക്കുന്ന പിക്നിക്ക് വൈകുന്നേരം നാലിന് സമാപിക്കും. പിക്നിക്കിനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി നിരവധി രസകരമായ വിനോദ പരിപാടികള്‍ സംഘടിപ്പിക്കും.

കൂടാരയോഗ അടിസ്ഥാനത്തില്‍ നടത്തുന്ന വടംവലി എല്ലാ വര്‍ഷത്തെയുംപോലെ ഈ വര്‍ഷവും ആവേശം നിറഞ്ഞതായിരിക്കും. 11 ടീമുകളാണ് ഈ വര്‍ഷം മത്സരരരംഗത്തുള്ളത്. യാത്രാ സൌകര്യങ്ങള്‍ക്കും മറ്റുമായി അതത് ഏരിയ കമ്മിറ്റി അംഗങ്ങളുമായി ബന്ധപെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സൌംമശസിേമിമ്യമ.രീാ