കോഴിക്കോട് സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു
Wednesday, April 2, 2014 4:29 AM IST
കുവൈറ്റ്: കോഴിക്കോട് സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. കാരപ്പറമ്പ് കക്കുഴിപ്പാലം കരുവിശേരി റഷീദ് (43) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഷര്‍ഖില്‍ സിഗ്നലില്‍ വച്ചായിരുന്നു അപകടം. ചുവപ്പ് സിഗ്നല്‍ ലംഘിച്ചെത്തിയ വാഹനം റഷീദ് ഓടിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഏഴു വര്‍ഷമായി കുവൈറ്റിലുള്ള ഇദ്ദേഹം ഹൌസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അഫ്സത്ത്, ദില്ലു, ഫഹദ് എന്നിവരാണ് മക്കള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍