ഗായകന്‍ നിസാറിന് സ്വീകരണം നല്‍കി
Tuesday, April 1, 2014 6:48 AM IST
ജിദ്ദാ: ഗള്‍ഫ് പ്രവാസികളാണ് കേരളത്തിലെ ഗായകര്‍ക്ക് ഏറെ പ്രോല്‍സാഹനവും പിന്തുണയും നല്‍കുന്നതെന്ന് യുവ തലമുറയിലെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ പറഞ്ഞു. ജിദ്ദയിലെ ഡിലീഷ്യ സൌഹൃദ വേദി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം, ഹിന്ദി, തമിഴ് സിനിമകളിലെ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ച് നിസാര്‍ ആസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി. നൂഹ് ബിമാ പള്ളി, ധന്യ പ്രകാശ്, മന്‍സൂര്‍ എടവണ്ണ, അഷ്റഫ് വലിയോറ, സാബു എടവണ്ണ തുടങ്ങിയവരും ഗാനങ്ങളാലപിച്ചു.

ഹസന്‍ കൊണ്േടാട്ടിയില്‍ നിന്ന് നിസാര്‍ ഉപഹാരം ഏറ്റുവാങ്ങി. മുന്‍ മിസ്റര്‍ ഇന്ത്യ മുഹമ്മദലി ചടങ്ങ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഹസന്‍ കൊണ്േടാട്ടി അധ്യക്ഷത വഹിച്ചു. മുസ്തു തോളൂര്‍ ഗഫൂര്‍ ചാലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍