'കോഴിക്കോട് ഫെസ്റ് 2014' ഏപ്രില്‍ നാലിന്
Tuesday, April 1, 2014 6:48 AM IST
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ് നാലാം വാര്‍ഷികാഘോത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കോഴിക്കോട് ഫെസ്റ് 2014' ഏപ്രില്‍ നാലിന് (വെള്ളി) വൈകുന്നേരം അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

ആഘോഷപരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആഘോഷപരിപാടികളോടനുബന്ധിച്ച് പിന്നണി ഗായകനും ഗാനരചയിതാവുമായ നാദിര്‍ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത നിശയില്‍ പ്രസിദ്ധ പിന്നണി ഗായകനായ അന്‍വര്‍ സാദത്ത് താജുദ്ദീന്‍ വടകര മിമിക്രി താരം പ്രതിജ്ഞന്‍ എന്നിവര്‍ പങ്കെടുക്കും.

കോഴിക്കോട് ഫെസ്റ് 14 ന്റെ പ്രധാന ലക്ഷ്യം അസോസിയേഷന്‍ നടത്തുന്ന കാരുണ്യം പദ്ധതി ശക്തിപ്പെടുത്തുകയെന്നതാണ്. കാന്‍സര്‍, വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്ന നിര്‍ധനരായ രോഗികളെ സഹായിക്കുകയാണ് കാരുണ്യം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കോഴിക്കോട് ഫെസ്റ് 2014 നെ കുറിച്ച് വിശദീകരിക്കുവാന്‍ ചേര്‍ന്ന പത്ര സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ. രാജഗോപാല്‍, രക്ഷാധികാരി അഷ്റഫ് ഐദിന്‍, സെക്രട്ടറി അബ്ദുള്‍ നജീബ്, ട്രഷറര്‍ പി.വി നജീബ്, മീഡിയ കണ്‍വീനര്‍ മുനീര്‍ മരക്കാര്‍, ഹംസ പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍