യൂറോസോണ്‍ നാണ്യപെരുപ്പം അര ശതമാനമായി കുറഞ്ഞു
Tuesday, April 1, 2014 6:29 AM IST
ബ്രസല്‍സ്: യൂറോസോണിലെ നാണ്യപെരുപ്പം 0.7 ശതമാനത്തില്‍നിന്ന് 0.5 ശതമാനമായി കുറഞ്ഞു. 2009 നവംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

എന്നാല്‍, രണ്ടു ശതമാനത്തിനു തൊട്ടു താഴെയായി നാണ്യപെരുപ്പം നിലനിര്‍ത്തുക എന്നതാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യം. ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചിരുന്ന 0.6 ശതമാനത്തെക്കാള്‍ കുറവാണ് രേഖപ്പെടുത്തിയ 0.5 ശതമാനം.

പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ നിലയില്‍ നാണ്യപെരുപ്പം തുടരുന്നത്, യൂറോസോണിനെ ഗുരുതരമായ നാണ്യചുരുക്കം, അഥവാ ഡീഫ്ളേഷനിലേക്ക് നയിക്കുമെന്ന ആശങ്കയും ഇപ്പോള്‍ ശക്തം. തുടരെ ആറാം മാസമാണ് നാണ്യപെരുപ്പം ഒരു ശതമാനത്തിനു താഴെ തുടരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍