വില്‍സണ്‍ വി. ജോര്‍ജ് ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ ബിഒഡി ചെയര്‍മാന്‍
Monday, March 31, 2014 8:15 AM IST
മസ്ക്കറ്റ്: പെട്രോളിയം ഡെവലപ്മെന്റ് ഒമാനില്‍ എന്‍ജിനിയറും നിരവധി സാമൂഹ്യ പ്രവര്‍ത്തകനുമായ വില്‍സണ്‍ വി. ജോര്‍ജ് ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ സ്ഥാനപതി ജെ.എസ്.മുകുളിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മസ്ക്കറ്റില്‍ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

ആകെയുള്ള പതിനഞ്ചു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അഞ്ചു പേര്‍
വോട്ടിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. ഇവരില്‍നിന്നാണ് വില്‍സണ്‍ വി.ജോര്‍ജിനെ തെരഞ്ഞെടുത്തത്. മുന്‍ ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്സാണ്ടര്‍ ഉള്‍പ്പെടെയുള്ള കാലാവധി പൂര്‍ത്തിയാക്കിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം