എസ്ബി - അസംപ്ഷന്‍ കോളജ് അലൂമ്നി മുപ്പതാമത് വാര്‍ഷിക കുടുംബസംഗമം ആഘോഷിച്ചു
Monday, March 31, 2014 8:13 AM IST
അബുദാബി: യുഎഇയിലെ ആദ്യ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ചങ്ങനാശേരി എസ്ബി - അസംപ്ഷന്‍ കോളജ് അലൂമ്നിയുടെ 30-ാം വാര്‍ഷിക കുടുംബസംഗമം നടത്തി. പ്രമുഖ സംവിധായകനും പൂര്‍വ വിദ്യാര്‍ഥിയുമായ ജിത്തു ജോസഫ് ഉദ്ഘാടനം ചെയ്തു. അലൂമ്നി പ്രസിഡന്റ് ജോണ്‍സ് സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക സാബു ചെറിയാന്‍ ജിത്തുവിന് നല്‍കി പ്രകാശനം ചെയ്തു. മാത്യു കാവാലം, അസംപ്ഷന്‍ കോളജ് ചെയര്‍പേഴ്സണ്‍ ചാസ്മിന്‍ മരിയ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മനോജ് മൂലംകുന്നം സ്വാഗതവും ഖജാന്‍ജി സെബാസ്റ്യന്‍ ജോസഫ് നന്ദിയും പറഞ്ഞു.

എസ്ബി കോളജിലെ മികച്ച അനധ്യാപക ജീവനക്കാരന് മുന്‍ പ്രസിഡന്റ് കെ.ജെ തോമസിന്റെ സ്മരണാര്‍ഥം 25000 രൂപയുടെ അവാര്‍ഡ് ഏര്‍പ്പെടുത്തി. ഇതിന്റെ രേഖകള്‍ ജോയി ജോസഫ് പ്രിന്‍സിപ്പല്‍ ഫാ. ടോമിക്ക് കൈമാറി. വാര്‍ഷികത്തിന്റെ ഭാഗമായി 30 മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് കേക്കു മുറിച്ചു. തുടര്‍ന്ന് ബുള്ളറ്റ്സ് ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള