കുട്ടികള്‍ക്കായി കളിവീട് 2014 ഏപ്രില്‍ നാലിന്
Monday, March 31, 2014 7:21 AM IST
അബുദാബി: യുവകലാസാഹിതി അബുദാബിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പായ കളിവീട് ഏപ്രില്‍ നാലിന് (വെള്ളി) ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം ഏഴു വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

മലയാള ഭാഷയുടെ മാധുര്യത്തെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന ക്യാമ്പില്‍ ചിത്രരചനയും ക്വിസ്, നാടന്‍ പാട്ടുകള്‍, അഭിനയം, കഥ, കവിത ഇവയെല്ലാം കോര്‍ത്തിണക്കിയാണ് ക്യാമ്പ് രൂപപ്പെടുത്തിയിരിക്കുന്നത്.

സണ്‍ഡേ തിയറ്റേഴ്സ് ഡയറക്ടറും പ്രശസ്ത നാടക സംവിധായകനുമായ ഗോപി കുറ്റിക്കോല്‍ നയിക്കുന്ന ക്യാമ്പ് അഞ്ചു മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ രണ്ടിന് മുമ്പ് രജിസ്റര്‍ ചെയ്യുന്ന നൂറുകുട്ടികള്‍ക്കാണ് പ്രവേശനം. രജിസ്റര്‍ ഫോമുകള്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 055 8147180, 050 7911681.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള