കെകെഎംഎ തൃക്കരിപ്പൂര്‍ ഏരിയ പിക്നിക് ആവേശമായി
Monday, March 31, 2014 7:19 AM IST
കുവൈറ്റ്: തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ് പഞ്ചായത്ത് നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കെകെഎംഎ തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി ഫിന്താസ് പാര്‍ക്കില്‍ പിക്നിക് സംഘടിപ്പിച്ചു.

രാവിലെ ഒമ്പതിനാരംഭിച്ച് പിക്നികില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വൈവിധ്യമാര്‍ന്ന കായിക വിനോദ മത്സരങ്ങളാണ് പിക്നിക്കില്‍ ഒരുക്കിയിരുന്നത്.

കെകെഎംഎ ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എന്‍.എ മുനീര്‍, പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് തൈയില്‍, സെക്രട്ടറി കെ. ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും പുരോഗതി മുന്‍ നിര്‍ത്തി നിരവധി പരിപാടികള്‍ കമ്മിറ്റി ആവിഷ്കരിച്ചു നടപ്പില്‍ വരുത്തുന്നുണ്ട്. അംഗങ്ങളുടെ ഇടയില്‍ ദീര്‍ഘകാല സമ്പാദ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അല്‍കൌസര്‍ ഇന്‍വെസ്റ്മെന്റ് ക്ളബിന്റെ ഒന്നാംഘട്ട പ്രവര്‍ത്തന വിജയത്തിനുശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ട പദ്ധതി കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്റ്് ഇബ്രാഹിം കുന്നില്‍ അന്‍സാരി പടന്നക്ക് നല്‍കി പുറത്തിറക്കി.

ചടങ്ങില്‍ അനീസ് വെള്ളാപ് അധ്യക്ഷത വഹിച്ചു. ഏരിയ നേതാക്കളായ സംസം റഷീദ്, ഷംസീര്‍ നാസര്‍, എ.ജി. അബ്ദുള്ള, അഹമ്മദ് ഇടച്ചാക്കൈ, ബഷീര്‍ ഉദിനൂര്‍, റഹീസ് വള്‍വക്കാട്, നൌഷാദ് തൃക്കരിപ്പൂര്‍, സുല്‍ഫി വലിയപറമ്പ, എസ്. മുഹമ്മദ്, ഷബീര്‍ വെള്ളാപ്, ഷാഫി വലിയപറമ്പ, തസ്ലീം, അര്‍ഷാദ് കരോളം, അഹമ്മദ് ഓരിമുക്ക്,സുബൈര് കുരിക്കള്‍, ഫൈസല്‍ എന്നിവര്‍ കായിക വിനോദ പരിപാടികള്‍ നിയന്ദ്രിച്ചു. യു.പി ഫിറോസ് സ്വാഗതവും ഷര്‍ഫു മൈദാനി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്