മാഞ്ചസ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററില്‍ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന ധ്യാനം ഏപ്രില്‍ 11 മുതല്‍
Monday, March 31, 2014 7:18 AM IST
മാഞ്ചസ്റര്‍: സെന്റ് തോമസ് ആര്‍സി സെന്ററില്‍ കിഡ്നി ഫൌണ്േടഷന്‍ ചെയര്‍മാനും വചന പ്രഘോഷകനുമായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഏപ്രില്‍ 11 മുതല്‍ നടക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക.

11 ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും ഞായര്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം. ഞായറാഴ്ച ദിവസത്തെ ധ്യാനത്തിനൊപ്പം ഓശാനയുടെ തിരുക്കര്‍മ്മങ്ങളും നടക്കും.

പെസഹ വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് പെസഹ തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതലും ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി എട്ടു മുതല്‍ സെന്റ് എലിസബത്ത് ദേവാലയത്തിലും നടക്കും. വിശുദ്ധവാരകര്‍മ്മങ്ങളിലും നോമ്പുകാല ധ്യാനത്തിലും പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി ഫാ. സജിമലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍