യാത്രയയപ്പ് നല്‍കി
Monday, March 31, 2014 7:17 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രശസ്ത ഇസ്ലാമിക് ബാങ്കായ കുവൈറ്റ് ഫൈനാന്‍സ് ഹൌസിലെ മുപ്പത് വര്‍ഷത്തെ സേവനം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശി അബ ്ദുറഹ്മാന്‍ മേത്തറിനും കണ്ണൂര്‍ തളിപറമ്പ് സ്വദേശി അബ്ദുള്‍ കരീമിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ഹവല്ലി മുഗള്‍ മഹല്‍ റസ്ററന്റില്‍ നടന്ന യത്രയയപ്പ് യോഗത്തില്‍ ഷബീര്‍ മണ്േടാളി അധ്യക്ഷത വഹിച്ചു. അബ്ദുറഹമാന്‍ മേത്തറിനുള്ള ഉപഹാരം ഡി പ്പാര്‍ട്ട്മെന്റ് അസി. മാനേജര്‍ ഹസന്‍ സയിദും അബ്ദുള്‍ കരീമിനുള്ള ഉപഹാരം ഫൈസല്‍ കേളോത്തും നല്‍കി. മുറത്തത അഹ്മദ്, റഹ്മത്തുള്ള അബ്ദുറസാക്ക്, ആരിഫ്, മുഹമ്മദ് ശഹിദ് സി.പി എന്നിവര്‍ പ്രസംഗിച്ചു. ടി.കെ ഇബ്രാഹിം സ്വാഗതവും ടി. ഇസ്മയില്‍ നന്ദിയും പറഞ്ഞു.