മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യൂത്ത് സെമിനാര്‍ സംഘടിപ്പിച്ചു
Monday, March 31, 2014 7:17 AM IST
ടൌണ്‍സ്വില്‍: ടൌണ്‍സ് വില്ലില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട യൂത്ത് സെമിനാര്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

ഫാ. ജോണ്‍ കുന്നത്ത് മടപ്പള്ളില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഏബ്രഹാം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡോ. വിനോദ് കെ. മത്തായി മയക്കുമരുന്നുകൊണ്ടും മദ്യപാനം കൊണ്ടും ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കി.

ഡോ. മോഹന്‍ ജേക്കബ് കുട്ടികളുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെകുറിച്ചും തങ്ങളുടെ കഴിവുകള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ചും വിശദമായ ക്ളാസ് നല്‍കി. ജോബി ജോണിന്റെ നേതൃത്വത്തില്‍ ജീവിത വിജയം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം തുടങ്ങിയവയെക്കുറിച്ച് വിശദമായ ബോധവത്കരണ നടത്തി.

അച്ചാമ്മ ജോസഫ് ആധൂനിക ജീവിതത്തിലെ കുട്ടികളുടെ ഭക്ഷണ രീതികളെക്കുറിച്ചും ഉത്തമ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണം ദൈനംദിന ജീവിതത്തില്‍ ശീലമാക്കണം എന്നതിനെക്കുറിച്ച് ക്ളാസ് നടത്തി.

പരിപാടിയില്‍ കുട്ടികളുടെ പ്രസിഡന്റായി ഫ്ളോണി സിറിലും ഷെബിന്‍ ബാബുവിനെ സെക്രട്ടറിയായും അലീന സിജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഇവര്‍ക്കുവേണ്ട സഹായം ചെയ്യുന്നതിന് ലൂക്കോസ് കുര്യാക്കോസിനെയും ബിന്ദു ബിനോയിയേയും ചുമതലപ്പെടുത്തി. പ്രസിഡന്റ് ബിജു അക്കാംപറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്