സഫാമക്കാ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ നടന്നു
Monday, March 31, 2014 7:12 AM IST
റിയാദ്: യുഡിഎഫ് തൃശൂര്‍, എറണാകുളം ജില്ലാ കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സഫാമക്കാ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

സ്ഥാനാര്‍ഥികളായ കെ.പി ധനപാലന്‍ തശൂര്‍, പി.സി ചാക്കോ ചാലക്കുടി, കെ.എ ഷീബ ആലത്തൂര്‍, ഡീന്‍ കുര്യാക്കോസ് ഇടുക്കി എന്നിവര്‍ ഓഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. ജനക്ഷേമകരമായ ഒട്ടേറെ വികസനപദ്ധതികള്‍ രാജ്യത്ത് നടപ്പാക്കിയ യുപിഎ സര്‍ക്കാരിനെ വീണ്ടു അധികാരത്തിലെത്തിക്കണമെന്ന് സ്ഥാനാര്‍ഥികള്‍ അഭ്യര്‍ഥിച്ചു. കേരളത്തില്‍ സിപിഎം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് ബാലറ്റ് പേപ്പറിലൂടെ മറുപടി നല്‍കണമെന്നും അവര്‍ പറഞ്ഞു.

ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ ആലുവയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിന് ഒഐസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബെന്നി വാടാനപ്പള്ളി സ്വാഗതമാശംസിച്ചു. കെഎംസിസി തൃശൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം നിര്‍വഹിച്ചു.

അഡ്വ. എല്‍.കെ അജിത്, അര്‍ഷുല്‍ അഹമ്മദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഷീബാ രാമചന്ദ്രന്‍, നാസര്‍ വലപ്പാട്, യഹ്യ കൊടുങ്ങല്ലൂര്‍, മാള മൊഹിയുദ്ദീന്‍, മൊയ്തീന്‍ കോയ, ജോണ്‍സണ്‍, അഷ്റഫ് വടക്കേവിള, നൌഫല്‍ബിന്‍ മുഹമ്മദ്, പ്രമോദ് പൂപ്പാല, കബീര്‍ വൈലത്തൂര്‍, അന്‍വര്‍ ചെമ്പരക്കി, ഷൌക്കത്ത് പാലപ്പിള്ളി, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്‍സായ് ഷൌക്കത്ത്, ജയിംസ് വര്‍ഗീസ്, ജോമോന്‍ ചക്കാലക്കല്‍, സുരേഷ് ശങ്കര്‍, ഡൊമിനിക് സാവിയോ, അബ്ദുസലാം, സൈദ് ആലുവ, മഞ്ഞിലാസ് വിന്‍സന്റ്, മാത്യു ജോസഫ്, ഏബ്രഹാം നെല്ലായി, അഷ്റഫ് കിഴുപ്പിള്ളിക്കര, ജോര്‍ജ് പുത്തന്‍വേലിക്കര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജയന്‍ കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍