കുമ്മാട്ടി ഭൌമ മണിക്കൂര്‍ ആചരിച്ചു
Sunday, March 30, 2014 8:01 AM IST
അബുദാബി: ലോകത്തിലെ വലിയ പൊതു പരിസ്ഥിതി സംരക്ഷണ സംരംഭമായ ഭൌമ മണിക്കൂര്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് അലൂമ്നി (കുമ്മാട്ടി) അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മൊഴുകുതിരി കത്തിച്ച് ഭൌമ മണിക്കൂര്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്നു.

കുമ്മാട്ടി പ്രസിഡന്റ് ബാബു ജോയി ഭൌമ മണിക്കൂറിനെക്കുറിച്ചുള്ള സന്ദേശം നല്‍കി. ശ്രീകുമാര്‍ മേലേവീട്ടില്‍, റാഷി ജോസ്, മഹേഷ്, പൌലോസ്, സന്തോഷ് വര്‍ഗീസ്, ലിജോ ജോസ് ആലപ്പാട്ട്, ബോര്‍ജിലോ, ബൈജു ജോസഫ്, സൈഫി റാഫേല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.