പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു
Sunday, March 30, 2014 8:00 AM IST
റിയാദ്: രണ്ടാഴ്ച മുന്‍പ് അടുക്കളയില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആലപ്പുഴ ജില്ലയിലെ പുലയംവഴി പുത്തന്‍ പുരയിടത്തില്‍ നൌഷാദ് അബ്ദുള്‍ ഖാദര്‍ (48) ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു.

ഷുമൈസി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നൌഷാദ് 32 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തു വരുന്നു. ഷിഫയിലെ മുഹമ്മദ് തമീമി എന്ന സ്വദേശിയുടെ പിതാവിനെ പരിചരിക്കുന്ന ജോലിയായിരുന്നു നൌഷാദിന്. കാലത്ത് ചായ ഇടുന്നതിനായി അടുക്കളയിലെത്തി സ്റൌ ഓണ്‍ ചെയ്തപ്പോള്‍ പൊടുന്നനെ തീ പടരുകയായിരുന്നു. സെന്‍ട്രല്‍ ഗ്യാസ് സിസ്റമുള്ള വീട്ടില്‍ രാത്രി ഗ്യാസ് പൈപ്പ് വഴി ലീക്കായതാണെന്ന് കരുതുന്നു. വീടിന്റെ ഒരു ഭാഗം മുഴുവന്‍ കത്തിയമര്‍ന്നെങ്കിലും മറ്റാര്‍ക്കും പൊള്ളലേറ്റിട്ടില്ല.

പരേതനായി മുഹമ്മദ് അബ്ദുള്‍ ഖാദറാണ് നൌഷാദിന്റെ പിതാവ്. ഉമ്മ നബീസാ ബീവിയും ഭാര്യ താഹിറയുമാണ്. പതിനേഴ് വയസുള്ള തനൂഫയും പതിമൂന്ന് വയസുള്ള സുമയ്യയുമാണ് മക്കള്‍. ജുബൈലില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സലീമും ദമാമിലുള്ള അളിയന്‍ നിസാറും സംഭവമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്.

മൃതദേേഹം റിയാദില്‍ ഖബറടക്കുമെന്ന് മരണാനന്തര നടപടിക്രമങ്ങള്‍ക്ക് സ്പോണ്‍സര്‍ മുഹമ്മദ് തമീമിയോടൊപ്പമുള്ള ആലപ്പുഴ കൂട്ടായ്മയായ ഈസ്റ് വെനീസ് അസോസിയേഷന്റെ പ്രവര്‍ത്തകനായ ജലീല്‍ ആലപ്പുഴയും ഒഐസിസി യുടെ നാസര്‍ കല്ലറയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍