കല കുവൈറ്റ് 'ബാലകലാമേള 2014' മേയ് ഒമ്പതിന്
Sunday, March 30, 2014 7:59 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് എല്ലാ വര്‍ഷവും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന കലാസാഹിത്യ മത്സരവേദിയായ 'ബാലകലാമേള 2014' മേയ് ഒമ്പതിന് (വെള്ളി) രാവിലെ എട്ടു മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

കുവൈറ്റിലെ 20 ഓളം ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തോളം കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. മത്സരങ്ങളില്‍ പങ്കെടുകുന്നതിനുവേണ്ടിയുള്ള രജിസ്ട്രെഷന്‍ ആരംഭിച്ചതായി കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു. ഓവറോള്‍ ചാംബ്യന്ഷിപ്പ് കരസ്ഥമാക്കുന്ന സ്കൂളിനു ബെഞ്ചി ബെന്‍സണ്‍ മെമ്മോറിയല്‍ ട്രോഫിയും മത്സരങ്ങളില്‍ കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പുരസ്കാരവും സമ്മാനിക്കും.

ഒന്നാം തരം മുതല്‍ നാലാംക്ളാസ് വരെ (സബ് ജൂണിയര്‍) അഞ്ചാംക്ളാസ് മുതല്‍ എട്ടാം തരം വരെ (ജൂണിയര്‍), ഒമ്പതാംക്ളാസ് തൊട്ട് പന്ത്രണ്ടാംക്ളാസ് വരെ (സീനിയര്‍) എന്നീ മൂന്നു വിഭാഗങ്ങളിലായി ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, പ്രച്ഛന്നവേഷം, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗം (ഇംഗ്ളീഷ്,മലയാളം) പദ്യ പാരായണം (ഇംഗ്ളീഷ്,മലയാളം), ലേഖന മത്സരം (ഇംഗ്ളീഷ്,മലയാളം) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്കൂളുകള്‍ വഴിയോ, ംംം.സമഹമീിംലയ.രീാ എന്ന വെബ്സൈറ്റില്‍ നിന്ന് രജിസ്ട്രെഷന്‍ ഫോം ഡൌണ്‍ലോഡ് ചെയ്തെടുക്കുകയോ, സമഹമയമഹമസമഹമാലഹമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ പൂരിപ്പിച്ച ഫോമുകള്‍ അയയ്ക്കുകയോ ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 30നു മുമ്പ് ലഭിക്കേണ്ടതാണ്.

വിശദാംശങ്ങള്‍ക്ക്: 94099529, 97817100, 99122984.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍