അബ്ദുള്‍ ഗഫൂര്‍ തിക്കോടി ഏപ്രില്‍ രണ്ടിന് കുവൈറ്റില്‍
Sunday, March 30, 2014 7:59 AM IST
കുവൈറ്റ്: കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന ആലോചന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ അബ്ദുള്‍ ഗഫൂര്‍ തിക്കോടി ഏപ്രില്‍ രണ്ടിന് ഹൃസ്വ സന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തും.

പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും നിരൂപകനും അറിയപ്പെടുന്ന കൌണ്‍സലറുമായ ഗഫൂര്‍ തിക്കോടി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏപ്രില്‍ നാലിന് നടക്കുന്ന ഇസ്ലാഹി മദ്രസ ഫെസ്റ് 'ബാലകൌതുകം 2014' ലെ മുഖ്യാതിഥിയായിരിക്കും അദ്ദേഹം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍