ബാലവേദി കുവൈറ്റ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു
Sunday, March 30, 2014 7:56 AM IST
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് സംഘടിപ്പിച്ച വിജ്ഞാനോത്സവം 2014 ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന് ബ്രാഞ്ചില്‍ നടന്നു. കുമാരി മാളവികാ ദിലീപ് അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍. മാധവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കുമാരി മെര്‍ലിന്‍ ഏബ്രഹാം സ്വാഗതം പറഞ്ഞു. ബാലവേദി നടത്തുന്ന ജീവകാരുണ്യ പരിപാടിയായ 'കാരുണ്യം' പദ്ധതിയെകുറിച്ച് ടി.വി ഹിക്മത്ത് വിശദീകരിച്ചു. കാരുണ്യം പദ്ധതി കുമാരി അഫ്ര റാഫി കലയുടെ പ്രസിഡന്റ് ജെ.സജിക്കു ആദ്യ വിഹിതം നല്‍കി ഉദ്ഘാടനം ചെയ്തു. കലയൂടെ ജനറല്‍ സെക്രട്ടറി ടി.വി ജയന്‍, രക്ഷാകര്‍തൃ സമിതിയില്‍നിന്നു സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാസ്റര്‍ അദ്വൈത് നന്ദിയും പറഞ്ഞു.

കുട്ടികളുടെ സര്‍വധോന്മുഖമായ കഴിവുകളേയും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിനായി സഹവര്‍ത്തിത്ത പഠന സിദ്ധാന്തത്തില്‍ അധിഷ്ടിതമായ പ്രവര്‍ത്തനങ്ങളായിരുന്നു സജീകരിച്ചിരുന്നത്. വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരായ സജീവ്, നൌഫല്‍, നിന്‍സ്, മാത്യു, അലന്‍, അനീഷ്, ബിനോയ്, ജോമോന്‍, സിജോ, ബിന്‍സിമ, ഫിജോ, ജിഷ, സുരേഷ് എന്നിവര്‍ നയിച്ചു.

കലയുടെ പ്രവര്‍ത്തകരായ ദിവ്യാ കിരണ്‍, വിജയകൃഷണന്‍, അരുണ്‍കുമാര്‍, പി.ആര്‍ കിരണ്‍, ദിലീപ്, ഷിനോജ് മാത്യു, ടി.പി സലിം, ദിലീപ് നടേരി, യൂസഫ്, വിന്‍സി ഷിനോജ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഒരു ദിവസം നീണ്ടുനിന്ന പരിപാടി സമ്മാനദാനത്തോടെ പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍