റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കുടുംബ സംഗമം ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്ക്കാര ജേതാവും കൊല്ലം ജില്ലാ ഒഐസിസി എക്സിക്യൂട്ടീവ് അംഗവുമായ ഷിഹാബ് കൊട്ടുകാടിന് സ്വീകരണവും നല്കി.
ജില്ലാ പ്രസിഡന്റ് ജലാല്‍ മൈനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൊല്ലം ജില്ലാ ഒഐസിസി സീനിയര്‍ അംഗവും സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് മെംബറുമായ ഷാജി കുന്നിക്കോട് ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം അഷ്റഫ് വടക്കേവിള, സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. എല്‍.കെ അജിത്ത് എന്നിവര്‍ മുഖ്യപ്രഭാഷണവും ഇസ്മായില്‍ വാലേത്ത് ആമുഖ പ്രഭാഷണവും നടത്തി.
ജലാല്‍ മൈനാഗപ്പള്ളി സ്വര്‍ണപതക്കവും മെമന്റോ വര്‍ക്കിംഗ് പ്രസിഡന്റ് ബാലുവും ഷിഹാബ് കൊട്ടുകാടിന് കൈമാറി. മീഡിയ കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി കമറുദ്ദീന് തഴവ, സക്കീര്‍ ഷാലിമാര്‍, സുനീര്‍ കൊല്ലം, ഷെരീഫ് മൈലാഞ്ചിക്കല്‍, ഹസന് കുഞ്ഞ്, മജീദ് മൈത്രി, നൌഷര്‍ ഇരവിപുരം, സെയ്ദ് കൊല്ലം, രാധാക്യഷ്ണന്, താഹ, സാദിഖ് എന്നിവരും പൊന്നാട അണിയിച്ചു.
ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സജി കായംകുളം, സലിം കളക്കര, ഷാജി സോണ, അന്‍സാരി വടക്കുംതല, അര്‍ഷുല്‍ അഹമ്മദ്, അലക്സ് കൊട്ടാരക്കര പ്രമോദ് പൂപ്പാല, നാസര്‍ കല്ലറ, മുഹമ്മദലി മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ഷഫീഖ് പൂരക്കുന്നില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീ ഫൈവ് മ്യൂസിക്ക് ബാന്റിന്റെ ഗാന സന്ധ്യയും മയക്കുമരുന്നിനെതിരെ അല്‍-ആലിയ ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈമും അരങ്ങേറി. റഹ്മാന് മുനമ്പത്ത്, പ്രിഡിന് അലക്സ്, റിയാസ് പുനലൂര്‍, യോഹന്നാന് കുണ്ടറ, ജോര്‍ജുകുട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍